തെരഞ്ഞെടുപ്പ് വിജയം: ബിജെപി പ്രവര്‍ത്തകര്‍ അണക്കരയില്‍ ആഹ്‌ളാദപ്രകടനം നടത്തി
തെരഞ്ഞെടുപ്പ് വിജയം: ബിജെപി പ്രവര്‍ത്തകര്‍ അണക്കരയില്‍ ആഹ്‌ളാദപ്രകടനം നടത്തി
ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി 3 സീറ്റുകള്‍ നേടികൊണ്ട് ചരിത്ര വിജയം നേടിയതില്‍ ബിജെപി പ്രവര്‍ത്തകര്‍ അണക്കരയില്‍ ആഹ്‌ളാദപ്രകടനം നടത്തി. സൗത്ത് ജില്ലാ പ്രസിഡന്റ്് വി സി വര്‍ഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. ബിജെപിക്ക് ഒരിക്കലും കേരള നിയമസഭയില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയില്ലെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണിതെന്നും ഇനിയുള്ള നാളുകള്‍ ബിജെപിയുടെയും ദേശീയ ജനാധിപത്യ സഖ്യത്തിന്റേതുമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന കൗണ്‍സിലംഗം അംബിയില്‍ മുരുകന്‍, പീരുമേട് മണ്ഡലം വൈസ് പ്രസിഡന്റ് സുരേഷ് എസ്, ജനറല്‍ സെക്രട്ടറി സോണി ഇളപ്പുങ്കല്‍, കെ എന്‍ മോഹന്‍ ദാസ്, അമ്പിളി രാജന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?