സ്വരാജ് പബ്ലിക് ലൈബ്രറി ചെസ് ടൂര്‍ണമെന്റ് നടത്തി
സ്വരാജ് പബ്ലിക് ലൈബ്രറി ചെസ് ടൂര്‍ണമെന്റ് നടത്തി
ഇടുക്കി: കാഞ്ചിയാര്‍ സ്വരാജ് പബ്ലിക് ലൈബ്രറി ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. സയണ്‍ പബ്ലിക് സ്‌കൂള്‍ മാനേജര്‍ ഫാ. ഇമ്മാനുവേല്‍ കിഴക്കേതലയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. വിവിധ ജില്ലകളില്‍ നിന്നായി 250-ലേറെ മത്സരാര്‍ഥികള്‍ പങ്കെടുത്തു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്തംഗം ടോണി തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം റോയി എവറസ്റ്റ്, പഞ്ചായത്തംഗം ഷീബ റെന്‍സോ, ഷില്‍ബി അഗസ്റ്റീന്‍, മാര്‍ക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ് ജോര്‍ജ് ജോസഫ് പടവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ജില്‍സണ്‍ ചിലമ്പില്‍, കെ ജെ മാത്യു കിഴക്കേമുറി, സണ്ണി കക്കുഴി, മനോജ് എം വി, സുഗതകുമാര്‍ കെ ജി, റെജി കൂനാനി, പ്രിന്‍സ് മറ്റപ്പള്ളി, കെ ഡി മാത്യു, സെബാസ്റ്റ്യന്‍ കൂനാനി, ഔസപ്പച്ചന്‍ കൂനംപാറ, ജോസഫ് എം ടി, പ്രേംകുമാര്‍, റെന്‍സോ കുന്നേല്‍, ജിന്‍സണ്‍ സി. ജോണ്‍, ഫാ. റോണി ജോസ്, സജികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?