തൊപ്പിപ്പാള എസ്എന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കട്ടപ്പനയില്‍ ലഹരി വിരുദ്ധ റാലി നടത്തി
തൊപ്പിപ്പാള എസ്എന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കട്ടപ്പനയില്‍ ലഹരി വിരുദ്ധ റാലി നടത്തി
ഇടുക്കി: ലോക ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് തൊപ്പിപാള എസ്എന്‍ ഇംഗ്ലീഷ് മീഡിയം എല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ ലഹരി വിരുദ്ധ റാലിയും 'ഓപ്പറേഷന്‍ തൂഫാന്‍' എന്ന തെരുവുനാടകവും സംഘടിപ്പിച്ചു. കട്ടപ്പന ഡിവൈഎസ്പി വി ടി ഷാജന്‍ സന്ദേശം നല്‍കി. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ജാഗ്രത സൃഷ്ടിക്കുന്നതിനും ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനുമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. എസ്എച്ച്ഒ ഷാജു എ എന്‍, എസ് ഐ ആദര്‍ശ് എസ്,എക്‌സൈസ് അസിസ്റ്റന്റ് എസ്‌ഐ യൂനസ് ഇ ച്ച് , ട്രാഫിക് എസ്‌ഐ എ എന്‍ മൂരളീധരന്‍ നായര്‍, സ്‌കൂള്‍ മാനേജര്‍ കെ എസ് സജീവ്, പ്രിന്‍സിപ്പല്‍ എ വി ആന്റണി, മാനേജ്‌മെന്റ് സെക്രട്ടറി വി വി ഷാജി, ജോയിന്റ് സെക്രട്ടറി നിതിന്‍ ടോമിഎന്നിവര്‍ സംസാരിച്ചു.
What's Your Reaction?