അഡ്വ. സിറിയക് തോമസ് എംഎല്‍എ ചക്കുപള്ളം പഞ്ചായത്തില്‍ പര്യടനം നടത്തി
അഡ്വ. സിറിയക് തോമസ് എംഎല്‍എ ചക്കുപള്ളം പഞ്ചായത്തില്‍ പര്യടനം നടത്തി
ഇടുക്കി: പീരുമേട് എംഎല്‍എ അഡ്വ. സിറിയക് തോമസ് ചക്കുപള്ളം പഞ്ചായത്തില്‍ പര്യടനം നടത്തി. ആറാം മൈല്‍ വലിയപാറയില്‍ നിന്നാരംഭിച്ച പര്യടനം കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റോബിന്‍ കാരയ്ക്കാട്ട് ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ യോഗങ്ങളില്‍ സിറിയക് തോമസ് എംഎല്‍എ നന്ദി പറഞ്ഞു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി റോയ്, ബ്ലോക്ക് പഞ്ചായത്തംഗം അപ്പുക്കുട്ടന്‍ കെ എ, ചക്കുപള്ളം മണ്ഡലം പ്രസിഡന്റ് വി വി മുരളി, ബ്ലോക്ക് വൈസ് പ്രസിഡന്റ് സാബു വയലില്‍, പഞ്ചായത്ത് പ്രസിഡന്റ് റെജിമോള്‍ ഷിബി, വൈസ് പ്രസിഡന്റ് ബാബു കോട്ടയ്ക്കല്‍, കര്‍ഷക യൂണിയന്‍ ജില്ലാ പ്രസിഡന്റ് ബിനു ജോണ്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?