വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ 26ന് ചിന്നക്കനാലില്‍ സന്ദര്‍ശനം നടത്തും 

വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ 26ന് ചിന്നക്കനാലില്‍ സന്ദര്‍ശനം നടത്തും 

Jun 25, 2026 - 16:19
 0
വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ 26ന് ചിന്നക്കനാലില്‍ സന്ദര്‍ശനം നടത്തും 
This is the title of the web page

ഇടുക്കി: ചിന്നക്കനാല്‍ മേഖലയിലെ വന്യജീവി ആക്രമണങ്ങള്‍ക്കും വനംഭൂമി കൈയേറ്റങ്ങള്‍ക്കും ശാശ്വത പരിഹാരം കാണുന്നതിനായി വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ വെള്ളിയാഴ്ച മേഖലയിലെത്തും. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മാരിയുടെ കുടുംബത്തെയും മന്ത്രി സന്ദര്‍ശിക്കും.
മാരിയുടെ വേര്‍പാടോടെ അനാഥരായ രണ്ട് കുട്ടികളെ നേരില്‍കാണുന്നതിനും അവരുടെ തുടര്‍ന്നുള്ള പഠനച്ചെലവുകളും പാര്‍പ്പിട സൗകര്യവും ഉറപ്പുവരുത്തുന്നതിനുമുള്ള അടിയന്തര നടപടികള്‍ മന്ത്രി സ്വീകരിക്കും. അഡ്വ ഡീന്‍ കുര്യാക്കോസ് എം പി, എംഎല്‍എമാരായ എഫ്. രാജ, അഡ്വ. സേനാപതി വേണു എന്നിവരും സംഘത്തിലുണ്ടാകും. കോണ്‍ഗ്രസ് ചിന്നക്കനാല്‍ മണ്ഡലം കമ്മിറ്റിയുടെയും പ്രദേശത്തെ മുഴുവന്‍ പൊതുജനങ്ങളുടെയും നേതൃത്വത്തില്‍ വനംമന്ത്രിക്ക് സ്വീകരണമൊരുക്കുമെന്ന് മണ്ഡലം പ്രസിഡന്റ് വേല്‍മണി പറഞ്ഞു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow