അടിമാലി മച്ചിപ്ലാവ് അങ്കണവാടിക്ക് പുതിയ കെട്ടിടം: നിര്‍മാണോദ്ഘാടനം നടത്തി

അടിമാലി മച്ചിപ്ലാവ് അങ്കണവാടിക്ക് പുതിയ കെട്ടിടം: നിര്‍മാണോദ്ഘാടനം നടത്തി

May 13, 2025 - 12:24
 0
അടിമാലി മച്ചിപ്ലാവ് അങ്കണവാടിക്ക് പുതിയ കെട്ടിടം: നിര്‍മാണോദ്ഘാടനം നടത്തി
This is the title of the web page

ഇടുക്കി: അടിമാലി മച്ചിപ്ലാവ് 63-ാം നമ്പര്‍ അങ്കണവാടി സ്മാര്‍ട്ടാകാനൊരുങ്ങുന്നു.  പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം ജില്ലാ പഞ്ചായത്തംഗം സോളി ജീസസ് നിര്‍വഹിച്ചു. അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ ഒരു കെട്ടിടം വേണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു.  മച്ചിപ്ലാവ് സ്വദേശി ടി എഫ് ജോസഫ് സൗജന്യമായി വിട്ടുനല്‍കിയ 6 സെന്റ് സ്ഥലത്ത് ജില്ലാ പഞ്ചായത്ത് അനുവദിച്ച 25 ലക്ഷം രൂപ മുടക്കിയാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. മില്‍മ ഡയറക്ടര്‍ ബോര്‍ഡ് അംഗം പോള്‍ മാത്യു, ഡിസിസി ജനറല്‍ സെക്രട്ടറി കെ ഐ ജീസസ്, രക്ഷാകര്‍തൃ പ്രതിനിധി സിബു അപ്പക്കന്‍, സി എസ് നാസര്‍, എസ് എ ഷജാര്‍, ഹാപ്പി കെ വര്‍ഗീസ്,  റോയി കാഞ്ഞിരം, ശ്രീധരന്‍ എല്ലാപ്പാറ, ജോണ്‍സന്‍ അലക്സാണ്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow