ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളേജില്‍ ബി ടെക് വിദ്യാര്‍ഥികളുടെ പ്രവേശനോത്സവം നടത്തി
ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളേജില്‍ ബി ടെക് വിദ്യാര്‍ഥികളുടെ പ്രവേശനോത്സവം നടത്തി
ഇടുക്കി: ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളെജിലെ ഒന്നാം വര്‍ഷ ബി ടെക് വിദ്യാര്‍ഥികളുടെ പ്രവേശനോത്സവം നടത്തി. റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതിനൊപ്പം നാടിന്റെ സമഗ്ര വികസനത്തില്‍ പങ്കാളികളാകാന്‍ പുതുതലമുറയിലെ വിദ്യാര്‍ഥികള്‍ക്ക് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പല്‍ ഡോ. ബൈജു ശശിധരന്‍ അധ്യക്ഷനായി. യുജി ഡീന്‍ ഡോ. റീന നായര്‍ മുഖ്യപ്രഭാഷണം നടത്തി. പിടിഎ വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ എസ്, സ്റ്റുഡന്റ് അഫയേഴ്‌സ് ഡീന്‍ ഡോ. അജയ് ജെയിംസ്, അലുമിനി ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് ഡീന്‍ ഡോ. മഞ്ചു മാനുവല്‍, എന്നിവര്‍ സംസാരിച്ചു.
What's Your Reaction?