എഴുകുംവയല്‍ റൂറല്‍ ലൈബ്രറി കര്‍ഷകദിനം ആചരിച്ചു

എഴുകുംവയല്‍ റൂറല്‍ ലൈബ്രറി കര്‍ഷകദിനം ആചരിച്ചു

Aug 18, 2026 - 10:40
 0
എഴുകുംവയല്‍ റൂറല്‍ ലൈബ്രറി കര്‍ഷകദിനം ആചരിച്ചു
This is the title of the web page

ഇടുക്കി: എഴുകുംവയല്‍ റൂറല്‍ ലൈബ്രറി കര്‍ഷക ദിനത്തില്‍ മികച്ച കര്‍ഷകരെയും ജന പ്രതിനിധികളെയും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും അനുമോദിച്ചു. അഡ്വ. സേനാപതി വേണു എംഎല്‍െ, നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍, ജില്ലാ പഞ്ചായത്തംഗം തിലോത്തമ സോമന്‍, ബ്ലോക്ക് പഞ്ചായത്തംഗം മുകേഷ് മോഹനന്‍, പഞ്ചായത്തംഗം ജിജോ മരങ്ങാട്ട് എന്നിവരെ അനുമോദിച്ചു. മികച്ച കര്‍ഷക ദമ്പതികളായി തെരഞ്ഞെടുത്ത ജോസ് പുല്ലംകുന്നേലില്‍, ഭാര്യ, മികച്ച കര്‍ഷകന്‍ റോയി കൈപ്പന്‍പ്ലാക്കല്‍, ക്ഷീര കര്‍ഷക ഷിനി ബിജു ഇരുമ്പുകുത്തിയില്‍, ക്ഷീര കര്‍ഷകന്‍ ഷിന്‍സ് അരിമണ്ണില്‍ എന്നിവരെ ആദരിച്ചു. ലൈബ്രറി പ്രസിഡന്റ് ഷെബിന്‍ തേനീമാക്കല്‍ അധ്യക്ഷനായി. അഡ്വ. സേനാപതി വേണു എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. നെടുങ്കണ്ടം പഞ്ചായത്തംഗം ജോണി പുതിയപറമ്പില്‍, എഴുകുംവയല്‍ നിത്യസഹായ മാതാ പള്ളി വികാരി ഫാ. ജോസഫ് ചുനയന്‍മാക്കല്‍, ഷാജി തോട്ടുമാക്കല്‍, സാബു മണിമലകുന്നേല്‍, കുഞ്ഞമ്മച്ചന്‍ പാറത്തറ എന്നിവര്‍ സംസാരിച്ചു. ലൈബ്രറി മാനേജിങ് കമ്മിറ്റിയംഗങ്ങളായ സെക്രട്ടറി ടോമി നെടുംപതാലില്‍, സണ്ണി കണ്ണന്‍ചിറയില്‍, സാബു മാലിയില്‍, കെ പി രാജന്‍, റെജി തെള്ളിയില്‍, ജിനു പുളിക്കല്‍, ജോജി പുത്താനത്ത്, ബിന്ദു പെരുമാനങ്ങട്ട്, സോണിയ കാരുകുന്നേല്‍, മിലന്‍ മുതുകുന്നത്, ജോയി കൊച്ചടിവാരം, ജൂണ മൂഴിയാങ്കല്‍, അനീഷ് വെളുത്തേടത്തുപറമ്പില്‍, ടോംസ് പഴനിലത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow