മാലിന്യത്തില്‍ മുങ്ങി കട്ടപ്പന ഓപ്പണ്‍ സ്റ്റേഡിയം

മാലിന്യത്തില്‍ മുങ്ങി കട്ടപ്പന ഓപ്പണ്‍ സ്റ്റേഡിയം

Aug 18, 2026 - 11:30
 0
മാലിന്യത്തില്‍ മുങ്ങി കട്ടപ്പന ഓപ്പണ്‍ സ്റ്റേഡിയം
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരത്തിലെ പൊതുവേദിയായ ഓപ്പണ്‍ സ്റ്റേഡിയത്തിന്റെ പരിസരം മലീമസം. നഗരസഭയുടെ പരിശോധനയില്ലാത്തതിനാല്‍ സ്ഥലത്ത് വന്‍തോതില്‍ മാലിന്യം കെട്ടിക്കിടക്കുകയാണ്. ഏതാനുംപേര്‍ രാത്രികാലങ്ങളില്‍ അന്തിയുറങ്ങുന്നത് സ്റ്റേഡിയത്തിലെ സ്റ്റേജിലാണ്. ഇവര്‍ ഉള്‍പ്പെടെ സ്റ്റേഡിയത്തിന്റെ പരിസരത്താണ് മാലിന്യം തള്ളുന്നത്. രാത്രികളില്‍ ഇവിടം സാമൂഹികവിരുദ്ധരുടെ താവളമാണ്.
മറ്റ് കടകളില്‍നിന്നുള്ള അവശിഷ്ടങ്ങളും വീട്ടുമാലിന്യവും ഉള്‍പ്പെടെ സ്റ്റേഡിയത്തിന്റെ പരിസരത്താണ് തള്ളുന്നത്. വേദിയുടെ പിന്നില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ളവ മാസങ്ങളായി കെട്ടിക്കിടക്കുന്നു. സാമൂഹിക വിരുദ്ധര്‍ മലമൂത്രവിസര്‍ജനം നടത്തുന്നതും ഇവിടെയാണ്. അസഹ്യമായ ദുര്‍ഗന്ധത്തിന് പുറമേ കൊതുക് ശല്യവും രൂക്ഷമാണ്. സമീപത്തെ കടകളിലെ വ്യാപാരികളും ജീവനക്കാരും ഏറെ ബുദ്ധിമുട്ടുന്നു. നഗരസഭ ആരോഗ്യവിഭാഗത്തിന്റെ പരിശോധനയില്ലാത്തതിനാല്‍ ടൗണിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം മാലിന്യം തള്ളല്‍ വര്‍ധിച്ചിരിക്കുകയാണ്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow