മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ നേടിയ വി എം ജോസഫിനെ അമ്മയ്‌ക്കൊരുമ്മ സ്‌നേഹ കൂട്ടായ്മ അനുമോദിച്ചു
മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ നേടിയ വി എം ജോസഫിനെ അമ്മയ്‌ക്കൊരുമ്മ സ്‌നേഹ കൂട്ടായ്മ അനുമോദിച്ചു
ഇടുക്കി: മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അര്‍ഹനായ ചെല്ലാര്‍കോവില്‍ വെള്ളമറ്റത്തില്‍ വി എം ജോസഫിനെ അമ്മയ്‌ക്കൊരുമ്മ സ്‌നേഹ കൂട്ടായ്മ ചാരിറ്റബിള്‍ ട്രസ്റ്റും കാഴ്ച സാംസ്‌കാരിക വേദിയും ചേര്‍ന്ന് അനുമോദിച്ചു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. നിലവില്‍ കട്ടപ്പന പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറാണ് വി എം ജോസഫ്. അമ്മയ്‌ക്കൊരുമ്മ സ്‌നേഹ കൂട്ടായ്മ ചാരിറ്റബിള്‍ ട്രസ്റ്റ് രക്ഷാധികാരിയും കാഴ്ച സാംസ്‌കാരിക വേദി പ്രസിഡന്റുകൂടിയായ ബാബു സുരഭി അധ്യക്ഷനായി. ട്രസ്റ്റ് ചെയര്‍മാന്‍ സാബു കുറ്റിപ്പാലയ്ക്കല്‍, സാംസ്‌കാരിക വേദി എക്‌സിക്യൂട്ടീവ് അംഗം മോളിക്കുട്ടി, റിട്ട. എസ്‌ഐ പി എസ് ഷാജി, വി എം ജോസഫ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?