എസ്എന്‍ഡിപി യോഗം പുളിയന്‍മല ശാഖയില്‍ ശ്രീനാരായണ മാസാചരണം ആരംഭിച്ചു

എസ്എന്‍ഡിപി യോഗം പുളിയന്‍മല ശാഖയില്‍ ശ്രീനാരായണ മാസാചരണം ആരംഭിച്ചു

Aug 18, 2026 - 12:01
 0
എസ്എന്‍ഡിപി യോഗം പുളിയന്‍മല ശാഖയില്‍ ശ്രീനാരായണ മാസാചരണം ആരംഭിച്ചു
This is the title of the web page

ഇടുക്കി: എസ്എന്‍ഡിപി യോഗം പുളിയന്‍മല ശാഖയില്‍ ശ്രീനാരായണ മാസാചരണത്തിന് തുടക്കമായി. ഗുരുദേവ ഭാഗവത പാരായണത്തിന്റെയും ശ്രീ നാരായണ മാസാചരണത്തിന്റേയും ഉദ്ഘാടനം മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ നിര്‍വഹിച്ചു. ചിങ്ങം 1 മുതല്‍ കന്നി 5 വരെയാണ് മാസാചരണം സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഗുരുദേവ ഭാഗവത പരായണം, ശാന്തിയാത്രകള്‍, ആത്മീയ പ്രഭാഷണങ്ങള്‍, ചതയം സമാധി ദിനാചരണം തുടങ്ങിയവ നടക്കും. ശാഖാ പ്രസിഡന്റ് പ്രവീണ്‍ വട്ടമല അധ്യക്ഷനായി. യൂണിയന്‍ വൈസ് പ്രസിഡന്റ് വിധു എ സോമന്‍ മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി ജയന്‍ എം ആര്‍, വൈസ് പ്രസിഡന്റ് മോഹനന്‍ പാറക്കല്‍, യൂണിയന്‍ കമ്മിറ്റിയംഗം ഇ എ ഭാസകരന്‍, വനിത സംഘം പ്രസിഡന്റ് രാധാമണി കൃഷ്ണന്‍കുട്ടി, കുമാരി സംഘം പ്രസിഡന്റ് അമോലിക സിനു തുടങ്ങിയവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow