ബാലഗ്രാം സഹകരണ ബാങ്കിലെ ക്രമക്കേട്: മുന്‍ യുഡിഎഫ് ഭരണസമിതിയില്‍നിന്ന് 96 ലക്ഷം രൂപ ഈടാക്കാന്‍ നിര്‍ദേശം
ബാലഗ്രാം സഹകരണ ബാങ്കിലെ ക്രമക്കേട്: മുന്‍ യുഡിഎഫ് ഭരണസമിതിയില്‍നിന്ന് 96 ലക്ഷം രൂപ ഈടാക്കാന്‍ നിര്‍ദേശം
ഇടുക്കി: ബാലഗ്രാം സര്‍വീസ് സഹകരണ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ യുഡിഎഫ് ഭരണസമിതിക്കെതിയില്‍നിന്ന് 96 ലക്ഷം രൂപ പലിശയോടുകൂടി ഈടാക്കാനന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. മുന്‍ പ്രസിഡന്റ് പരേതനായ ശ്രീമന്ദിരം ശശികുമാര്‍, ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍, മുന്‍ ഭരണസമിതി അംഗങ്ങളും ജീവനക്കാരുമായ മുകേഷ് മോഹന്‍, ഉഷാകുമാരി ടി കെ, അജി മക്കോള്ളില്‍ തുടങ്ങിയവരില്‍നിന്നാണ് പണം ഈടാക്കുക. യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് ബാങ്കില്‍ വന്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയിരുന്നു. ഇടുക്കി ജോയിന്റ് രജിസ്ട്രാറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. ഇതിനെതിരെ മുന്‍ ഭരണസമിതി ഹൈക്കോടതിയെ സമീപിച്ചെങ്കിലും നടപടി ശരിവെക്കുകയായിരുന്നു. എല്‍ഡിഎഫ് ഭരണസമിതി ചുമതലയേല്‍ക്കുമ്പോള്‍ ബാങ്ക് 12.5 കോടി രൂപ നഷ്ടത്തിലായിരുന്നുവെന്ന് പ്രസിഡന്റ് എസ് മോഹനന്‍ പറഞ്ഞു. ബാങ്ക് കുടിശിക തിരിച്ചുപിടിക്കാന്‍ ശ്രമിക്കുമ്പോള്‍ മുന്‍ യുഡിഎഫ് ഭരണസമിതിയംഗങ്ങള്‍ അത് മനഃപൂര്‍വം തടസപ്പെടുത്താന്‍ ശ്രമിക്കുകയാണ്. കുടിശികയുള്ളവര്‍ക്ക് ഇളവുകളോടെ വായ്പ തിരിച്ചടയ്ക്കുന്നതിനായി ഈ മാസം 27ന് ബാങ്കിന്റെ വിവിധ ശാഖകളില്‍ അദാലത്ത് സംഘടിപ്പിക്കും. ഭരണസമിതിയംഗങ്ങളായ കെ സി സോമന്‍, എന്‍ ബി സന്തോഷ്, സിന്ധു സുരേന്ദ്രന്‍, റോയി ജോസഫ്, സെബാസ്റ്റ്യന്‍ ജോണ്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
What's Your Reaction?