ഇടുക്കി ജില്ലയിലെ കണ്ടന്റ് ക്രിയേറ്റര്‍മാരുടെ കൂട്ടായ്മ: ഇടുക്കി കണ്ടന്റ് ക്രിയേറ്റേഴ്‌സ് മീഡിയ അസോസിയേഷന്റെ ഉദ്ഘാടനം 26ന് കട്ടപ്പനയില്‍
ഇടുക്കി ജില്ലയിലെ കണ്ടന്റ് ക്രിയേറ്റര്‍മാരുടെ കൂട്ടായ്മ: ഇടുക്കി കണ്ടന്റ് ക്രിയേറ്റേഴ്‌സ് മീഡിയ അസോസിയേഷന്റെ ഉദ്ഘാടനം 26ന് കട്ടപ്പനയില്‍
ഇടുക്കി: ഇടുക്കി കണ്ടന്റ് ക്രിയേറ്റേഴ്‌സ് മീഡിയ അസോസിയേഷന്‍(ഐസിസിഎംഎ) എന്ന പേരില്‍ ജില്ലയിലെ കണ്ടന്റ് ക്രിയേറ്റര്‍മാരുടെയും വ്ളോഗര്‍മാരുടെയും കൂട്ടായ്മ രൂപീകരിച്ചു. 26ന് രാവിലെ 10ന് കട്ടപ്പന വള്ളക്കടവ് സിബീസ് ഗാര്‍ഡനില്‍ അഡ്വ. സേനാപതി വേണു എംഎല്‍എ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എസ് സൂര്യലാല്‍ അധ്യക്ഷനാകും. മാധ്യമ പ്രവര്‍ത്തകന്‍ എം സി ബോബന്‍ ലോഗോ പ്രകാശനംചെയ്യും. മാധ്യമ പ്രവര്‍ത്തകനും വ്ളോഗറുമായ ആന്റണി മുനിയറ മുഖ്യപ്രഭാഷണം നടത്തും. പ്രതിസന്ധികളെ അതിജീവിച്ച് സമൂഹമാധ്യമങ്ങളില്‍ വളര്‍ച്ചയുണ്ടാക്കിയ വ്ളോഗര്‍മാരെ അനുമോദിക്കും. ജില്ലാ ഭാരവാഹികളെയും തെരഞ്ഞെടുക്കും. സിതോഷ് കെ തോമസ്, റിജോയി അടിമാലി, സിബി വര്‍ക്കി ചവര്‍ണനാല്‍, റോബിന്‍ ചാക്കോ, സിജോമോന്‍ ജോസ്, ജോജോ കുമ്പളന്താനം, ആര്യ ബിബിന്‍, അലന്‍സിയ ഷോജിന്‍, അജീഷ് ജോര്‍ജ്, ദീപു തോമസ് എന്നിവര്‍ സംസാരിക്കും.
സമൂഹമാധ്യമങ്ങളെ നാടിന്റെ പുരോഗതിക്കായി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. വികസന പ്രവര്‍ത്തനങ്ങളും സ്വപ്‌ന പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം വിനോദസഞ്ചാര, കാര്‍ഷിക, സാംസ്‌കാരിക, പൈതൃക മേഖലകളെ ലോകത്തിന് പരിചയപ്പെടുത്താനും ഉദ്ദേശിക്കുന്നു.
ജനക്ഷേമ പദ്ധതികള്‍, സാമൂഹികസേവന പ്രവര്‍ത്തനങ്ങള്‍, ബോധവല്‍ക്കരണം, വിദ്യാഭ്യാസ-സന്നദ്ധ സേവന പദ്ധതികള്‍ എന്നിവ നടപ്പാക്കും. വ്ളോഗര്‍മാരുടെ പ്രൊഫഷണല്‍ വളര്‍ച്ചയ്ക്കായി പരിശീലന പരിപാടികള്‍, ശില്‍പ്പശാലകള്‍, നെറ്റ്വര്‍ക്കിങ് അവസരങ്ങള്‍ എന്നിവ സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ സിതോഷ് കെ തോമസ്, റിജോയി അടിമാലി, എസ് സൂര്യലാല്‍, നിഷാദ് വര്‍ഗീസ്, അജീഷ് ജോര്‍ജ്, അലന്‍സിയ ഷോജിന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?