മുല്ലപ്പെരിയാറില്‍ തമിഴ്നാട് സംഘത്തിന്റെ മിന്നല്‍ പരിശോധന

മുല്ലപ്പെരിയാറില്‍ തമിഴ്നാട് സംഘത്തിന്റെ മിന്നല്‍ പരിശോധന

Jul 24, 2026 - 15:52
 0
മുല്ലപ്പെരിയാറില്‍ തമിഴ്നാട് സംഘത്തിന്റെ മിന്നല്‍ പരിശോധന
This is the title of the web page

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്‌നാട് ജലവിഭവ വകുപ്പ് ചീഫ് എന്‍ജിനീയറും സംഘവും മിന്നല്‍ പരിശോധന നടത്തി. മധുരയില്‍നിന്നുള്ള ചീഫ് എന്‍ജിനീയര്‍ ഡോ. എസ് ശിവകുമാറും സംഘവുമാണ് മുന്നറിയിപ്പില്ലാതെ അണക്കെട്ടിലെത്തിയത്. സന്ദര്‍ശന വിവരം കേരളത്തെയും അറിയിച്ചിരുന്നില്ല. പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പില്‍വേ ഷട്ടറുകള്‍, ഗ്യാലറി, വള്ളക്കടവ് റോഡ് എന്നിവ സംഘം സന്ദര്‍ശിച്ചു. തമിഴ്‌നാട്ടില്‍ ഭരണമാറ്റം ഉണ്ടായതിനുശേഷം ആദ്യമായാണ് ചീഫ് എന്‍ജിനീയറും സംഘവും അണക്കെട്ട് സന്ദര്‍ശിക്കുന്നത്. സ്പില്‍വേ ഷട്ടറുകളുടെ കാര്യക്ഷമത, അണക്കെട്ടിലും പരിസരങ്ങളിലും സ്ഥാപിച്ച അനിമോമീറ്റര്‍, മഴമാപിനികള്‍ തുടങ്ങിയവയും സംഘം പരിശോധിച്ചു. മുല്ലപ്പെരിയാറില്‍ നിലവില്‍ 118.45 അടി ജലമാണുള്ളത്. അണക്കെട്ടില്‍നിന്നും തമിഴ്നാട്ടിലേക്ക് സെക്കന്‍ഡില്‍ 268 ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്. അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ 175 ഘനയടി ജലമാണ് ഒഴുകിയെത്തുന്നത്. മുല്ലപ്പെരിയാറില്‍നിന്നും കൊണ്ടുപോകുന്ന ജലം തേനി ജില്ലയിലെ വൈഗ അണക്കെട്ടിലാണ് തമിഴ്‌നാട് സംഭരിക്കുന്നത്. നിലവില്‍ 71 അടി സംഭരണശേഷിയുള്ള വൈഗ അണക്കെട്ടിലെ ജലനിരപ്പ് 33.89 അടിയാണ്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow