ഉപ്പുതറ സെന്റ് ഫിലോമിനാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഫോട്ടോ പ്രദര്‍ശനവും ഫുട്‌ബോള്‍ മത്സരവും നടത്തി
ഉപ്പുതറ സെന്റ് ഫിലോമിനാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഫോട്ടോ പ്രദര്‍ശനവും ഫുട്‌ബോള്‍ മത്സരവും നടത്തി
ഇടുക്കി: വിദ്യാര്‍ഥികളില്‍ വ്യാപകമായി കണ്ടുവരുന്ന സ്‌ക്രീന്‍ അഡിക്ഷനില്‍നിന്നും മോചനം നല്‍കുക, കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ഉപ്പുതറ സെന്റ് ഫിലോമിനാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി 'ഗോള്‍ ഗ്യാലക്‌സി' ഫോട്ടോ പ്രദര്‍ശനവും ഫുട്‌ബോള്‍ മത്സരവും സംഘടിപ്പിച്ചു. അസിസ്റ്റന്റ് മാനേജര്‍ ഫാ. ലിബിന്‍ വട്ടോത്ത് ഉദ്ഘാടനംചെയ്തു. അന്യംനിന്നു പോകുന്ന കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും കളിക്കളങ്ങള്‍ കുട്ടികള്‍ക്ക് ലഹരിയാവണമെന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പിന്റെ ആഘോഷങ്ങളും ഓര്‍മകളും നിമിഷങ്ങളും ചിത്രങ്ങളിലൂടെ ആവിഷ്‌കരിച്ച പ്രദര്‍ശനം ഏറെ ശ്രദ്ധേയമായി. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ദിവസങ്ങളായുള്ള പരിശ്രമത്തിന്റെ ഫലമായി വിവിധ രാജ്യങ്ങളിലെ കളിക്കാരുടെയും മത്സരങ്ങളുടെയും പത്രക്കട്ടിങുകളും ചിത്രങ്ങളുമാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയിരുന്നത്. പ്രദര്‍ശനത്തിനുശേഷം യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ നാല് ഹൗസുകളായി തിരിച്ച് ഫുട്‌ബോള്‍ മത്സരവും നടന്നു. വിജയികള്‍ക്ക് ട്രോഫിയും ഫുട്‌ബോളും സമ്മാനമായി നല്‍കി. ഹെഡ്മിസ്ട്രസ് ഹെമിക്ക് ടോം അധ്യക്ഷയായി. പിടിഎ പ്രസിഡന്റ് ടോമി ജോസഫ്, വൈസ് പ്രസിഡന്റ് ഷിജോ ഫിലിപ്പ്, അധ്യാപക പ്രതിനിധി ഷോജി ആന്റണി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?