ബഥനി ആശാഭവനില്‍ ഓണം ആഘോഷിച്ച് റോട്ടറി ക്ലബ് ഓഫ് സ്‌പൈസ് സിറ്റി അണക്കര 

ബഥനി ആശാഭവനില്‍ ഓണം ആഘോഷിച്ച് റോട്ടറി ക്ലബ് ഓഫ് സ്‌പൈസ് സിറ്റി അണക്കര 

Aug 29, 2026 - 15:40
 0
ബഥനി ആശാഭവനില്‍ ഓണം ആഘോഷിച്ച് റോട്ടറി ക്ലബ് ഓഫ് സ്‌പൈസ് സിറ്റി അണക്കര 
This is the title of the web page

ഇടുക്കി: റോട്ടറി ക്ലബ് ഓഫ് സ്‌പൈസ് സിറ്റി അണക്കര ചക്കുപള്ളം ബഥനി ആശാഭവനിലെ അന്തേവാസികള്‍ക്കൊപ്പം ഓണം ആഘോഷിച്ചു. കിടപ്പുരോഗികള്‍ ഉള്‍പ്പെടെയുള്ള 14 അന്തേവാസികള്‍ക്കായി അത്തപ്പൂക്കളമിടല്‍, മാവേലി വരവേല്‍പ്പ്, ഓണസദ്യ, ഓണക്കളികള്‍ എന്നിവയോടെയാണ് ആഘോഷം സംഘടിപ്പിച്ചത്. റോട്ടറി ക്ലബ് പ്രസിഡന്റ് ജോസുകുട്ടി മാത്യു പയ്യെലുമുറി അധ്യക്ഷനായി. ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് റെജിമോള്‍ ഷിബി ഓണസന്ദേശം നല്‍കി. ചക്കുപള്ളം സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളി വികാരി റവ. ഫാ. ജോണ്‍ പാല്‍ക്കുളം മുഖ്യപ്രഭാഷണം നടത്തി. ജിജിആര്‍ ബെന്നി ജോണ്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ജയമോള്‍ സാബു, ശോഭ പി ആര്‍, റോട്ടറി ക്ലബ് മുന്‍ പ്രസിഡന്റ് റെജി മാത്യു നരിമറ്റത്തില്‍, സിസ്റ്റര്‍ ജെറോസ് എന്നിവര്‍ സംസാരിച്ചു. റോട്ടറി ക്ലബ് ഭാരവാഹികളും ആശാഭവനിലെ സിസ്റ്റര്‍മാരും നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow