ശമ്പള വര്‍ധന നടപ്പാക്കണം: മൂന്നാര്‍ റോസ് ഗാര്‍ഡന്‍ തൊഴിലാളികള്‍ സൂചനാസമരം നടത്തി
ശമ്പള വര്‍ധന നടപ്പാക്കണം: മൂന്നാര്‍ റോസ് ഗാര്‍ഡന്‍ തൊഴിലാളികള്‍ സൂചനാസമരം നടത്തി
ഇടുക്കി: അര്‍ഹമായ ശമ്പള വര്‍ധന നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മാട്ടുപ്പെട്ടി റോഡിലെ കെഎഫ്ടിസി റോസ് ഗാര്‍ഡനിലെ തൊഴിലാളികള്‍ പണിമുടക്കി സൂചനാസമരം നടത്തി. വനംവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റോസ് ഗാര്‍ഡന് മുമ്പില്‍ ഇരുപതിലേറെ തൊഴിലാളികളാണ് ഒരു ദിവസത്തെ പണിമുടക്കി പ്രതിഷേധിച്ചത്. നിലവില്‍ പ്രതിദിനം 578 രൂപ മാത്രമാണ് തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്. ഇത് 1000 രൂപയായി ഉയര്‍ത്തണമെന്നാണ് പ്രധാന ആവശ്യം. വിനോദസഞ്ചാര മേഖലയിലെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന തങ്ങള്‍ക്ക് തോട്ടം മേഖലയിലെ വേതനമാണ് നിലവില്‍ നല്‍കുന്നത്. ടൂറിസം രംഗത്തെ മറ്റ് ജീവനക്കാര്‍ക്ക് ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും തങ്ങള്‍ക്കും ലഭ്യമാക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി ഈ ആവശ്യം ഉന്നയിച്ചിട്ടും അധികൃതര്‍ പരിഗണിക്കുന്നില്ലെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടി. ശമ്പളവര്‍ധന സംബന്ധിച്ച് നേരത്തെ പലതവണ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും തീരുമാനമൊന്നും ഉണ്ടായില്ല. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്നും തൊഴിലാളികള്‍ മുന്നറിയിപ്പ് നല്‍കി.
What's Your Reaction?