കട്ടപ്പന വെട്ടിക്കുഴക്കവലയില്‍ അജ്ഞാതജീവി കോഴികളെ കൊന്നുതിന്നു
കട്ടപ്പന വെട്ടിക്കുഴക്കവലയില്‍ അജ്ഞാതജീവി കോഴികളെ കൊന്നുതിന്നു
ഇടുക്കി: കട്ടപ്പന വെട്ടിക്കുഴക്കവലയില്‍ അജ്ഞാതജീവിയുടെ ആക്രമണത്തില്‍ കോഴികളെ ചത്തനിലയില്‍ കണ്ടെത്തി. വലിയപടിഞ്ഞാറേതില്‍ മറിയാമ്മയുടെ വീട്ടിലെ കോഴികളാണ് ചത്തത്. വീടിനോടുചേര്‍ന്ന് കമ്പിവല ഉപയോഗിച്ച് നിര്‍മിച്ച കൂടിനുള്ളില്‍ മൂന്നുകോഴികളുടെ ജഡം പാതിഭക്ഷിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച രാവിലെയാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. കോഴിക്കൂടിന്റെ വാതില്‍ അടച്ചിരുന്നതായി വീട്ടുടമ പറഞ്ഞു. കൂടിന്റെ പരിസരത്ത് കാല്‍പ്പാടുകളുണ്ടെങ്കിലും ഏതുമൃഗമാണെന്ന് വ്യക്തതയില്ല.
What's Your Reaction?