ചേലച്ചുവട്- വണ്ണപ്പുറം റോഡ് നിര്‍മാണത്തില്‍ അശാസ്ത്രീയത: റോയി കെ പൗലോസ് എംഎല്‍എ
ചേലച്ചുവട്- വണ്ണപ്പുറം റോഡ് നിര്‍മാണത്തില്‍ അശാസ്ത്രീയത: റോയി കെ പൗലോസ് എംഎല്‍എ
ഇടുക്കി: ചേലച്ചുവട്- വണ്ണപ്പുറം റോഡ് നിര്‍മാണത്തില്‍ അശാസ്ത്രീയതയുള്ളതായി റോയി കെ പൗലോസ് എംഎല്‍എ. നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നിര്‍മാണ പുരോഗതി വിലയിരുത്തുകയായിരുന്നു അദ്ദേഹം. ഭാവിയില്‍ അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അവശേഷിക്കുന്ന ജോലികള്‍ നിലവാരത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചതായും എംഎല്‍എ പറഞ്ഞു. 102 കോടി രൂപ ചെലവഴിച്ചുള്ള പദ്ധതിയില്‍ കയറ്റിറക്കങ്ങളും അപകട വളവുകളും കുറച്ച് റോഡ് നിര്‍മിക്കാനാണ് ആദ്യം എസ്റ്റിമേറ്റ് തയാറാക്കിയത്. എന്നാല്‍ ഫണ്ടിന്റെ അപര്യാപ്തതയെ തുടര്‍ന്ന് വീതി കൂട്ടാതെയും വളവുകള്‍ ഇല്ലാതാക്കാതെയും നിലവിലുള്ള റോഡിനുമുകളില്‍ ടാര്‍ ചെയ്തു. ഇത് പലസ്ഥലങ്ങളിലും അപകടമുണ്ടാക്കും.
കഞ്ഞിക്കുഴി ടൗണില്‍ മഴക്കാലത്ത് റോഡില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നത് വ്യാപാരികള്‍ക്കും കാല്‍നടയാത്രികര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇരുവശങ്ങളിലും ഓട നിര്‍മിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് വ്യാപാരികളുമായി ചര്‍ച്ച നടത്തുമെന്നും എംഎല്‍എ അറിയിച്ചു.
കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹന്‍ദാസ്, വൈസ് പ്രസിഡന്റ് സോയിമോന്‍ സണ്ണി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോബി ചാലില്‍, ഡിസിസി സെക്രട്ടറി ആഗസ്തി അഴകത്ത് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
What's Your Reaction?