ബൈക്കുകള്‍ കൂട്ടിമുട്ടിയതിനെച്ചൊല്ലി വാക്കുതര്‍ക്കം: യുവാവിനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച വണ്ടിപ്പെരിയാര്‍ സ്വദേശികള്‍ പിടിയില്‍

ബൈക്കുകള്‍ കൂട്ടിമുട്ടിയതിനെച്ചൊല്ലി വാക്കുതര്‍ക്കം: യുവാവിനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച വണ്ടിപ്പെരിയാര്‍ സ്വദേശികള്‍ പിടിയില്‍

Feb 3, 2026 - 11:34
 0
ബൈക്കുകള്‍ കൂട്ടിമുട്ടിയതിനെച്ചൊല്ലി വാക്കുതര്‍ക്കം: യുവാവിനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച വണ്ടിപ്പെരിയാര്‍ സ്വദേശികള്‍ പിടിയില്‍
This is the title of the web page

ഇടുക്കി: ബൈക്കുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം പരിഹരിക്കാനെത്തിയ യുവാവിന് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച മൂന്നംഗ സംഘത്തെ വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മ്ലാമല ഒറ്റപ്ലാക്കല്‍ ഷിഹാബുദ്ദീന്‍(29), സഹോദരങ്ങളായ ഷറഫുദ്ദീന്‍(21), അസറുദ്ദീന്‍(19) എന്നിവരാണ് പിടിയിലായത്. ഗുരുതരമായി പരിക്കേറ്റ മൂങ്കിലാര്‍ എസ്റ്റേറ്റ് സ്വദേശി പ്രഭുവിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വണ്ടിപ്പെരിയാര്‍ മൂങ്കലാറിലാണ് സംഭവം. മൂങ്കിലാറില്‍ പ്രതികളുടെ ബൈക്കും പ്രഭുവിന്റെ സുഹൃത്തായ ജോണ്‍സണ്‍ എന്നയാളുടെ  ബൈക്കും കൂട്ടിയിടിച്ചിരുന്നു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം പരിഹരിക്കാനാണ് പ്രഭു സ്ഥലത്തെത്തിയത്. ഇതിനിടെ പ്രതികളിലൊരാള്‍ മരത്തടി ഉപയോഗിച്ച് തലക്കടിയ്ക്കുകയും സംഘംചേര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു. നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് ഞായറാഴ്ച രാത്രി വെള്ളാരംകുന്നിലുള്ള ബന്ധുവിന്റെ വീട്ടില്‍നിന്നാണ് അക്രമിസംഘത്തെ പിടികൂടിയത്. ഇവര്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട വാഹനവും കസ്റ്റഡിയിലെടുത്തു. ഇവരെ പീരുമേട് കോടതിയില്‍ ഹാജരാക്കി. പ്രതികള്‍ സ്ഥിരം കുറ്റവാളികളാണെന്നും മുമ്പും പല കേസുകളും ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. എസ്‌ഐ ടി എസ് ജയകൃഷ്ണന്‍, എഎസ്‌ഐ സുനില്‍, സിപിഒമാരായ അനില്‍ കുമാര്‍, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം.

What's Your Reaction?

like

dislike

love

funny

angry

sad

wow