കട്ടപ്പന നഗരസഭ ഭിന്നശേഷി കലോത്സവം നടത്തി
കട്ടപ്പന നഗരസഭ ഭിന്നശേഷി കലോത്സവം നടത്തി
ഇടുക്കി: കട്ടപ്പന നഗരസഭ ഭിന്നശേഷി കലോത്സവം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികളുടെ സര്‍ഗവാസനകള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നക്ഷത്രോത്സവം എന്ന പേരില്‍ കലോത്സവം സംഘടിപ്പിച്ചത്. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി അധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന സിബി, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സജിമോള്‍ ഷാജി, കൗണ്‍സിലര്‍ വി ആര്‍ സജി, സെക്രട്ടറി അജി കെ ഫിലിപ്പ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ആരതി ജഗദീഷ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?