നെടുങ്കണ്ടം കോമ്പയാറിലെ തോട്ടത്തില്‍നിന്ന് പച്ച ഏലക്കാ മോഷ്ടിച്ചയാള്‍ പിടിയില്‍ 

നെടുങ്കണ്ടം കോമ്പയാറിലെ തോട്ടത്തില്‍നിന്ന് പച്ച ഏലക്കാ മോഷ്ടിച്ചയാള്‍ പിടിയില്‍ 

Apr 13, 2026 - 17:58
 0
നെടുങ്കണ്ടം കോമ്പയാറിലെ തോട്ടത്തില്‍നിന്ന് പച്ച ഏലക്കാ മോഷ്ടിച്ചയാള്‍ പിടിയില്‍ 
This is the title of the web page

ഇടുക്കി: നെടുങ്കണ്ടം കോമ്പയാറിലെ തോട്ടത്തില്‍നിന്ന് പട്ടാപ്പകല്‍ പച്ച ഏലക്കാ മോഷ്ടിച്ചയാളെ  നാട്ടുകാര്‍ പിടികൂടി. പാറത്തോട് ശിങ്കാരികണ്ടം സ്വദേശി സുദേഖ് ആണ് പിടിയിലായത്. കോമ്പയാര്‍ ബ്ലോക്ക് നമ്പര്‍ 255ല്‍ എം കെ വിജയന്റെ തോട്ടത്തിലാണ് മോഷണം നടന്നത്. തോട്ടത്തിന്റെ മുകള്‍വശത്തായി തൊഴിലാളികള്‍ ഏലക്ക എടുക്കുന്നുണ്ടായിരുന്നു. ഈ സമയം തോട്ടത്തിന്റെ മറ്റൊരുഭാഗത്ത് അപരിചിതനായ ഒരാള്‍ ഏലക്ക എടുക്കുന്നതായി വിജയന്റെ മരുമകള്‍ കാണുകയും മറ്റ് തൊഴിലാളികളെ വിവരമറിയിക്കുകയും ചെയ്തു. എന്നാല്‍ ഈ സമയം ഇയാള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് പ്രദേശവാസികളുടെ സഹായത്തോടെ ഇയാളെ കോമ്പയാറില്‍നിന്ന് പിടികൂടുകയായിരുന്നു. ഏകദേശം 50 ചെടികളില്‍ നിന്നായി 10 കിലോയോളം ഏലക്കായാണ് ഇയാള്‍ മോഷ്ടിച്ചത്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ഒരാഴ്ചയില്‍ അധികമായി പ്രദേശത്ത് ഏലക്കാ മോഷണം പതിവാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. രാത്രിയിലും പകലുമായി പല തോട്ടങ്ങളില്‍ നിന്നും ഏലക്കാ മോഷണം പോകുന്നത് സംബന്ധിച്ച് നെടുങ്കണ്ടം പൊലീസില്‍ ഇവര്‍ മുമ്പ് പരാതി നല്‍കിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow