അണക്കരയില്‍ കുടുംബശ്രീയുടെ വിഷു വിപണന മേള ആരംഭിച്ചു
അണക്കരയില്‍ കുടുംബശ്രീയുടെ വിഷു വിപണന മേള ആരംഭിച്ചു
ഇടുക്കി: അണക്കരയില്‍ കുടുംബശ്രീയുടെ വിഷു വിപണന മേള പഞ്ചായത്ത് പ്രസിഡന്റ് റെജിമോള്‍ ഷിബി ഉദ്ഘാടനം ചെയ്തു. പൊതുവിപണിയിലെ വിലക്കയറ്റത്തെ ഒരു പരിധിവരെ തടഞ്ഞുനിര്‍ത്തുന്നതിനോടൊപ്പം രാസ മരുന്നുകള്‍ ചേര്‍ക്കാത്ത പച്ചക്കറികള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് മേളയുടെ ലക്ഷ്യം. ചക്കുപള്ളം മേഖലയില്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികളാണ് വില്‍പ്പനയ്ക്കായി വരുന്നത്. പച്ചക്കറികള്‍ കൂടാതെ കുടുംബശ്രീയുടെ തനതുല്‍പന്നങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു കോട്ടക്കല്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ അനു അനി, വൈസ് ചെയര്‍പേഴ്‌സണ്‍ ശാന്തി സെല്‍വം, വിഇഒ റീനമോള്‍ ചാക്കോ, പഞ്ചായത്തംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?