കട്ടപ്പനയില്‍ ഡോ. ബി ആര്‍ അംബേദ്കര്‍ ജന്മദിനം ആഘോഷിച്ചു
കട്ടപ്പനയില്‍ ഡോ. ബി ആര്‍ അംബേദ്കര്‍ ജന്മദിനം ആഘോഷിച്ചു
ഇടുക്കി: ഭീം എസ്എച്ച്ജി ഡോ. ബി ആര്‍ അംബേദ്കറുടെ 135-ാമത് ജന്മദിനത്തില്‍ കട്ടപ്പന അംബേദ്കര്‍ അയ്യങ്കാളി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. നഗരസഭ കൗണ്‍സിലര്‍ കെ ടി ജയന്‍ ഉദ്ഘാടനം ചെയ്തു. രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീകരത ജാതീയാണെന്നും ജനാധിപത്യം മുറുകെ ഉയര്‍ത്തിക്കൊണ്ടു വരികയെന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഭരണഘടനയെ ധ്വംസിക്കുന്ന ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന വരേണ്യ വര്‍ഗ്ഗ സംസ്‌കൃതിയെ നേരിടാന്‍ അംബേദ്കറിസത്തിന് മാത്രമേ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. മനോജ് വടക്കേമുറി അധ്യക്ഷനായിരുന്നു. സി എസ് രാജേന്ദ്രന്‍ ജന്മദിന സന്ദേശം നല്‍കി. സാജു വള്ളക്കടവ്, രാജുമോന്‍ എ, ജോസഫ് മാത്യു, ഹരിദാസ് മറ്റപ്പള്ളി, മനോജ് ഇ ടി, റെജിമോന്‍ പുഷ്പകണ്ടം, തങ്കപ്പന്‍ തേവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?