നിതിന്‍ രാജിന്റെ മരണം: കട്ടപ്പനയില്‍ ദളിത് സംഘടനകള്‍ പ്രതിഷേധിച്ചു

നിതിന്‍ രാജിന്റെ മരണം: കട്ടപ്പനയില്‍ ദളിത് സംഘടനകള്‍ പ്രതിഷേധിച്ചു

Apr 14, 2026 - 10:40
 0
നിതിന്‍ രാജിന്റെ മരണം: കട്ടപ്പനയില്‍ ദളിത് സംഘടനകള്‍ പ്രതിഷേധിച്ചു
This is the title of the web page

ഇടുക്കി: കണ്ണൂര്‍ ദന്തല്‍ കോളജിലേ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് കട്ടപ്പനയില്‍ വിവിധ ദളിത് സംഘടനകള്‍ യോഗം ചേര്‍ന്നു. അംബേദ്കര്‍-അയ്യങ്കാളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പ്രശാന്ത് രാജു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ അവകാശങ്ങള്‍ക്കുവേണ്ടി സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ പോരാടിയിട്ടുണ്ടെന്നും അയ്യങ്കാളിയുടെയും ശ്രീനാരായണഗുരുവിന്റെയും  മണ്ണായ കേരളത്തില്‍ ജാതി അധിക്ഷേപത്തിന്റെ പേരില്‍  ഒരു വിദ്യാര്‍ഥി ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഉണ്ടാക്കിയത് കേരളം വീണ്ടുമൊരു ഭ്രാന്താലയമായി മാറുകയാണോയെന്ന ആശങ്ക ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ നടപടിയെടുക്കേണ്ട  പൊലീസ് ലോണ്‍ ആപ്പിന്റെ പേരിലാണ് നിതിന്‍ രാജ് ആത്മഹത്യ ചെയ്തതെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം നടത്തുകയാണ്. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തപക്ഷം ശക്തമായ സമരം നടത്തുമെന്നും പ്രശാന്ത് രാജു പറഞ്ഞു. ജനറല്‍ സെക്രട്ടറി വിഎസ് ശശി അധ്യക്ഷനായി.    സുനീഷ് കുഴിമറ്റം, രാജു അഞ്ഞിലത്തോപ്പില്‍, ബിജു പൂവത്താണി, രാജീവ് രാജു,  കെ കെ കുഞ്ഞുമോന്‍, എ കെ രാജു, ബിന്ദു രാജു, സുരേഷ് മുഴിയാങ്കല്‍, ബിനു കോഴിമല, സന്ധ്യാ എസ് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow