കട്ടപ്പനയില്‍ അംബേദ്കര്‍ ജന്മദിനം ആഘോഷിച്ചു
കട്ടപ്പനയില്‍ അംബേദ്കര്‍ ജന്മദിനം ആഘോഷിച്ചു
ഇടുക്കി: അംബേദ്കര്‍-അയ്യങ്കാളി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി കട്ടപ്പനയില്‍ അംബേദ്കര്‍ ജന്മദിനം ആഘോഷിച്ചു. കട്ടപ്പന അംബേദ്കര്‍ അയ്യങ്കാളി സ്മൃതി മണ്ഡപത്തില്‍ ചെയര്‍മാന്‍ പ്രശാന്ത് രാജു ഉദ്ഘാടനംചെയ്തു. എകെസിഎച്ച്എംഎസ് ജില്ലാ സെക്രട്ടറി വി എസ് ശശി അധ്യക്ഷനായി. സിഎസ്ഡിഎസ് സംസ്ഥാന കമ്മിറ്റിയംഗം മോബിന്‍ ജോണി മുഖ്യപ്രഭാഷണം നടത്തി. സിഎസ്ഡിഎസ് താലൂക്ക് പ്രസിഡന്റ് ബിജു പൂവത്താനി, കെഎസ്എസ് ജില്ലാ സെക്രട്ടറി രാജന്‍ കെ ആര്‍, രാജു ആഞ്ഞിലിത്തോപ്പില്‍, എ കെ രാജു, തങ്കമ്മ രാജു, രാജീവ് രാജു, സന്ധ്യ എസ്, സരിത കെ സാബു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?