കട്ടപ്പന ഓക്‌സിലിയം സ്‌കൂള്‍പ്പടി- ആശ്രമംപടി റോഡ് തുറന്നു
കട്ടപ്പന ഓക്‌സിലിയം സ്‌കൂള്‍പ്പടി- ആശ്രമംപടി റോഡ് തുറന്നു
ഇടുക്കി: കട്ടപ്പന നഗരസഭാപരിധിയിലെ ഓക്‌സിലിയം സ്‌കൂള്‍പ്പടി- ആശ്രമംപടി റോഡ് തുറന്നു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ലീലാമ്മ ബേബി ഉദ്ഘാടനംചെയ്തു. ആശ്രമംപടിയിലെ താമസക്കാര്‍ നാല് പതിറ്റാണ്ടായി ഉപയോഗിച്ചുവന്ന നടപ്പുവഴിയാണ് 12 അടി വീതിയില്‍ 500 മീറ്റര്‍ ഭാഗം മണ്ണുപണി പൂര്‍ത്തീകരിച്ച് തുറന്നുകൊടുത്തത്. ജ്യോതിസ് നഗര്‍ റെസിഡന്റ്‌സ് അസോസിയേഷന്റെ ഇടപെടലിലാണ് നടപടി. ഇവിടുത്തെ താമസക്കാര്‍ക്ക് കുറഞ്ഞദൂരത്തില്‍ നഗരത്തിലെത്താനും സാധിക്കും. റോഡിന് എസ്എസ് നഗര്‍ എന്നുനാമകരണംചെയ്തു.
ചടങ്ങില്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോസ് മാക്കിയില്‍ അധ്യക്ഷനായി. പൂനാട്ട് ജോസ്, പറയന്‍കുന്നേല്‍ അച്ചന്‍കുഞ്ഞ്, പൂമറ്റം തങ്കച്ചന്‍, കല്ലന്തറ സെബാസ്റ്റ്യന്‍, കുന്നേല്‍ ടോമി, കോലോത്ത് ജോബിന്‍, കുഴിഞ്ഞാലില്‍ തോമാച്ചന്‍, ജോര്‍ജി മാത്യു, ഇല്ലിക്കല്‍ സെബാസ്റ്റ്യന്‍, വെള്ളമറ്റത്തില്‍ ഷാജി, കുന്നോലിക്കുന്നേല്‍ ടോമി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?