മോറാന്‍ മോര്‍ അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍ മെത്രാപ്പോലീത്തയുടെ ഓര്‍മപ്പെരുന്നാള്‍: ഇടുക്കി മിഷന്‍ പ്രൊവിന്‍സിലെ ഇടവകകളില്‍ വിപുലമായ പരിപാടികള്‍

മോറാന്‍ മോര്‍ അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍ മെത്രാപ്പോലീത്തയുടെ ഓര്‍മപ്പെരുന്നാള്‍: ഇടുക്കി മിഷന്‍ പ്രൊവിന്‍സിലെ ഇടവകകളില്‍ വിപുലമായ പരിപാടികള്‍

May 7, 2026 - 15:04
 0
മോറാന്‍ മോര്‍ അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍ മെത്രാപ്പോലീത്തയുടെ ഓര്‍മപ്പെരുന്നാള്‍: ഇടുക്കി മിഷന്‍ പ്രൊവിന്‍സിലെ ഇടവകകളില്‍ വിപുലമായ പരിപാടികള്‍
This is the title of the web page

ഇടുക്കി: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ സ്ഥാപകനും ആത്മീയ യാത്രാ റേഡിയോ പ്രഭാഷകനുമായ മോറാന്‍ മോര്‍ അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍ മെത്രാപ്പോലീത്തയുടെ രണ്ടാം ഓര്‍മപ്പെരുന്നാള്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ നടക്കും. ഇടുക്കി മിഷന്‍ പ്രൊവിന്‍സിലെ എല്ലാ ഇടവകകളിലും സഭയുടെ വിവിധ സ്ഥാപനങ്ങളിലും വിവിധ പരിപാടികള്‍ നടക്കും. കട്ടപ്പന സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് ഇടവകയില്‍ അനുസ്മരണയോഗം നടന്നു. കട്ടപ്പന നഗരസഭ കൗണ്‍സിലര്‍ ബീനാ ടോമി ഉദ്ഘാടനംചെയ്തു. ഇടുക്കി മിഷ്യന്‍ പ്രൊവിന്‍സ് സെക്രട്ടറി ഫാ. മനോജ് ചാക്കോ അധ്യക്ഷനായി. വെള്ളിയാഴ്ച രാവിലെ എല്ലാ ഇടവകകളിലും വിശുദ്ധ കുര്‍ബാനയും ധൂപ പ്രാര്‍ഥനയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടക്കും. വികാരിമാര്‍, അല്‍മായ പ്രതിനിധികള്‍ നേതൃത്വം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ ഫാ. മനോജ് സി ചാക്കോ, ഫാ. അനില്‍ സി മാത്യു, ഫാ. ഷാജി എബ്രാഹാം, ഫാ. മോഹന്‍ ഡി, ജോണ്‍ പോള്‍ മാത്യു, ജയപ്രകാശന്‍ എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow