കട്ടപ്പന ഗവ. ട്രൈബല്‍ എച്ച്എസ്എസ് പ്രവേശന ക്യാമ്പയിന്‍ നടത്തി
കട്ടപ്പന ഗവ. ട്രൈബല്‍ എച്ച്എസ്എസ് പ്രവേശന ക്യാമ്പയിന്‍ നടത്തി
ഇടുക്കി: കട്ടപ്പന ഗവ. ട്രൈബല്‍ എച്ച്എസ്എസ് പ്രവേശന ക്യാമ്പയിന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനംചെയ്തു. പുതിയ ബസ് സ്റ്റാന്‍ഡില്‍ തയാറാക്കിയ വേദിയിലാണ് പരിപാടി സംഘടിപ്പിച്ചത്. നഗരസഭ കൗണ്‍സിലര്‍ ടിജി എം രാജു അധ്യക്ഷനായി. സാംസ്‌കാരിക പ്രവര്‍ത്തകരായ ഇ ജെ ജോസഫ്, ആര്‍ മുരളീധരന്‍ എന്നിവരെ ആദരിച്ചു. ജില്ലാ തലത്തില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച അക്ഷയ് അനുമോദ്, നന്ദന ജി എസ്, അപര്‍ണ മനോജ് എന്നിവര്‍ക്ക് ഉപഹാരം നല്‍കി.
കട്ടപ്പന ഡിഇഒ ആന്‍സന്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗണ്‍സിലര്‍ രമേശ് പി ആര്‍, എഇഒ സി രാജശേഖരന്‍, പൂര്‍വ വിദ്യാര്‍ഥികളായ ആല്‍ബിന്‍ ഫ്രാന്‍സിസ്, മിന്‍സു എം, സ്റ്റാഫ് സെക്രട്ടറി സാലിമോള്‍ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
What's Your Reaction?