കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം കമ്മിറ്റി ഗ്രാമസ്വരാജ് വികസന സെമിനാര്‍ നടത്തി
കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം കമ്മിറ്റി ഗ്രാമസ്വരാജ് വികസന സെമിനാര്‍ നടത്തി

ഇടുക്കി: കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം കമ്മിറ്റി മഹാത്മാഗാന്ധി ഗ്രാമസ്വരാജ് വികസന സെമിനാര്‍ നടത്തി. വാഴത്തോപ്പ് പാപ്പന്‍സ് ഓഡിറ്റോറിയത്തില്‍ ഡിസിസി പ്രസിഡന്റ് സി പി മാത്യു ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായാണ് പരിപാടി സംഘടിപ്പിച്ചത്. മണ്ഡലം പ്രസിഡന്റ് സി പി സലിം അധ്യക്ഷനായി. കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റുമാര്‍ക്ക് ഡിസിസി പ്രസിഡന്റ് ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്തു. ഡിസിസി ജനറല്‍ സെക്രട്ടറി ആഗസ്തി അഴകത്ത് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് അനീഷ് ജോര്‍ജ്, ഡികെടിഫ് ജില്ലാ പ്രസിഡന്റ് അനില്‍ ആനിയ്ക്കനാട്ട്, ഡിസിസി സെക്രട്ടറി എം ഡി അര്‍ജുനന്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, ജോസ് അഗസ്റ്റിന്‍, എം പുരുഷോത്തമന്‍, മുജീബ് റഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






