കട്ടപ്പന സെന്റ് ജോണ്‍സ് നഴ്സിങ് കോളേജില്‍ അധ്യാപക പരിശീലനം നടത്തി
കട്ടപ്പന സെന്റ് ജോണ്‍സ് നഴ്സിങ് കോളേജില്‍ അധ്യാപക പരിശീലനം നടത്തി

ഇടുക്കി: കട്ടപ്പന സെന്റ് ജോണ്‍സ് കോളേജ് ഓഫ് നഴ്സിങ്ങില്‍ അധ്യാപക പരിശീലന പരിപാടി നടത്തി. സെന്റ് ജോണ്‍സ് ആശുപത്രി ഡയറക്ടര്‍ ബ്രദര്‍ ബൈജു വാലുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. കേരള ആരോഗ്യ സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സിങ്്, ഫാര്‍മസി, പാരാമെഡിക്കല്‍ കോളേജുകളിലെ എഴുപതോളം അധ്യാപകര്‍ക്കായാണ് മേഖലാതലത്തില്‍ പരിശീലനം സംഘടിപ്പിച്ചത്. സെന്റ്് ജോണ്‍സ് കോളേജ് ഓഫ് നഴ്‌സിങ്് പാരാമെഡിക്കല്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിങ് എഡ്യൂക്കേഷന്‍ നെടുങ്കണ്ടം, അല്‍ഫോന്‍സാ കോളേജ് ഓഫ് നഴ്‌സിങ് മുരിക്കാശേരി എന്നീ സ്ഥാപനങ്ങളിലെ അധ്യാപകര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്തംഗം പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ഡെവലപ്‌മെന്റ് യൂണിറ്റ് കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. ഡോ. സിസിലി ജോസഫ്, പ്രിന്‍സിപ്പല്‍ പ്രൊഫ. ആന്‍ മേരി ലൂയിസ്, ജനറല്‍ മാനേജര്‍ ജേക്കബ് കോര, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഡോ. സാബു വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






