രാജാക്കാട് വട്ടക്കണ്ണിപ്പാറയില്‍ മിനി ബസ് മരത്തിലിടിച്ച് 3 പേര്‍ക്ക് പരിക്ക്: അപകടത്തില്‍പ്പെട്ടത് തമിഴ്‌നാട് തഞ്ചാവൂരില്‍നിന്നുള്ള വിനോദസഞ്ചാരികള്‍

രാജാക്കാട് വട്ടക്കണ്ണിപ്പാറയില്‍ മിനി ബസ് മരത്തിലിടിച്ച് 3 പേര്‍ക്ക് പരിക്ക്: അപകടത്തില്‍പ്പെട്ടത് തമിഴ്‌നാട് തഞ്ചാവൂരില്‍നിന്നുള്ള വിനോദസഞ്ചാരികള്‍

Apr 14, 2026 - 12:21
 0
രാജാക്കാട് വട്ടക്കണ്ണിപ്പാറയില്‍ മിനി ബസ് മരത്തിലിടിച്ച് 3 പേര്‍ക്ക് പരിക്ക്: അപകടത്തില്‍പ്പെട്ടത് തമിഴ്‌നാട് തഞ്ചാവൂരില്‍നിന്നുള്ള വിനോദസഞ്ചാരികള്‍
This is the title of the web page

ഇടുക്കി: രാജാക്കാട് വട്ടക്കണ്ണിപ്പാറയില്‍ മിനി ബസ് മരത്തിലിടിച്ച് 3 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്‌നാട് തഞ്ചാവൂരില്‍നിന്ന് മൂന്നാറിലേക്ക് പുറപ്പെട്ട വിനോദസഞ്ചാരികളുടെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ ആനന്ദ്, സഞ്ചാരികളായ അമീന ബീബി, പര്‍വ്വിന്‍ ബാനു എന്നിവരെ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കിയശേഷം വിദഗ്ധ ചികിത്സയ്ക്കായി തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച രാവിലെ  9.30ഓടെയാണ് അപകടം. ഇറക്കത്തില്‍ നിയന്ത്രണം നഷ്ടമായ വാഹനം റോഡരികിലെ മരത്തില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. പ്രദേശവാസികള്‍ അതിവേഗ രക്ഷാപ്രവര്‍ത്തനം നടത്തി. 22 പേരാണ് ബസിലുണ്ടായിരുന്നത്. ഇതര  സംസ്ഥാനങ്ങളില്‍ ആളുകള്‍ എത്തുന്ന വാഹനങ്ങള്‍ മേഖലയില്‍ അപകടത്തില്‍പ്പെടുന്നത് പതിവായി. വിവിധ ഭാഷകളില്‍ സൂചന, മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow