സാമ്പത്തിക ഇടപാടിനെച്ചൊല്ലി തര്‍ക്കം: ചെറുതോണിയില്‍ യുവാവിനെ ആറംഗ സംഘം കുത്തിപ്പരിക്കേല്‍പ്പിച്ചു
സാമ്പത്തിക ഇടപാടിനെച്ചൊല്ലി തര്‍ക്കം: ചെറുതോണിയില്‍ യുവാവിനെ ആറംഗ സംഘം കുത്തിപ്പരിക്കേല്‍പ്പിച്ചു
ഇടുക്കി: ചെറുതോണിയില്‍ സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ ഒരുസംഘമാളുകള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഭൂമിയാംകുളം സ്വദേശി ജിന്‍സിനാണ് കുത്തേറ്റത്. ചൊവ്വാഴ്ച പുലര്‍ച്ചെ 5.30ഓടെയാണ് സംഭവം. ആലപ്പുഴയില്‍നിന്നുള്ള ആറംഗ സംഘമാണ് ആക്രമണത്തിനുപിന്നില്‍. അക്രമിസംഘം യുവാവിന്റെ ബൈക്കുമായി കടന്നുകളഞ്ഞു. പരിക്കേറ്റ ജിന്‍സിനെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടുക്കി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
What's Your Reaction?