കട്ടപ്പനയില്‍ വോട്ടിങ് സാമഗ്രികളുടെ വിതരണം തുടങ്ങി
കട്ടപ്പനയില്‍ വോട്ടിങ് സാമഗ്രികളുടെ വിതരണം തുടങ്ങി
ഇടുക്കി: തെരഞ്ഞെടുപ്പിന്റെ വോട്ടിങ് സാമഗ്രികളുടെ വിതരണം കട്ടപ്പനയില്‍ പുരോഗമിക്കുന്നു. ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലേക്കുള്ള വോട്ടിങ് മെഷീന്‍ ഉള്‍പ്പെടെയുള്ളവ കട്ടപ്പന സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍നിന്നും കട്ടപ്പന നഗരസഭയിലെ വോട്ടിങ് മെഷീനുകള്‍ ഓസാനം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍നിന്നുമാണ് വിതരണം നടക്കുന്നത്. പോളിങ് സാമഗ്രികളുടെ വിതരണത്തിനായുള്ള എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഈ രണ്ടു സ്‌കൂളുകളിലുമായി നേരത്തെ ഒരുക്കിയിരുന്നു കൂടാതെ ഉദ്യോഗസ്ഥര്‍ക്ക് വിവിധ ബൂത്തുകളിലേക്ക് പോകാനുള്ള വാഹനങ്ങളും സജ്ജീകരിച്ചിരുന്നു. രാവിലെ 6 മുതല്‍ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. വിവിധ മേഖലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത ഇവര്‍ക്ക് നിശ്ചയിച്ചിട്ടുള്ള വിവിധ ബൂത്തുകളിലേക്ക് പോളിങ് സാമഗ്രികളുമായി വാഹനത്തില്‍ പുറപ്പെട്ടു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കട്ടപ്പന സബ് ഡിവിഷന്റെ കീഴില്‍ 530 പൊലീസുകാരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്നത്. പ്രശ്‌നബാധിത ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കട്ടപ്പന ഡിവൈഎസ്പിഎ നിഷാദ്‌മോന്‍ പറഞ്ഞു. മൂന്ന് ഡിവൈഎസ്പിമാര്‍ 9 ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ സുരക്ഷാക്രമീകരണങ്ങള്‍ക്ക് നേതൃത്വം വഹിക്കും. കൂടാതെ പെട്രോളിങ് അടക്കമുള്ളവ ക്രമീകരിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് സുരക്ഷിതമായി വോട്ട് ചെയ്ത് മടങ്ങാനുള്ള എല്ലാവിധ സൗകര്യങ്ങളും പൊലീസിന്റെ ഭാഗത്തുനിന്ന് സജ്ജീകരിച്ചിട്ടുണ്ടെന്നും ഡിവൈഎസ്പി പറഞ്ഞു.
What's Your Reaction?