ജില്ലാ പഞ്ചായത്തിൽ യുഡിഎഫ് മികച്ച വിജയം നേടും: അഡ്വ. ഡീൻ കുര്യാക്കോസ് എംപി
ജില്ലാ പഞ്ചായത്തിൽ യുഡിഎഫ് മികച്ച വിജയം നേടും: അഡ്വ. ഡീൻ കുര്യാക്കോസ് എംപി
ഇടുക്കി : ജില്ലാ പഞ്ചായത്തിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എംപി. യുഡിഎഫ് പൈനാവ് ഡിവിഷൻ സ്ഥാനാർഥി ഫ്രാൻസിസ് ദേവസ്യയുടെ പരസ്യപ്രചാരണ സമാപനം തങ്കമണിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെല്ലിപ്പാറയിൽനിന്ന് ആരംഭിച്ച് ബൈക്ക് റാലി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. മോബിൻ മാത്യു ഫ്ലാഗ് ഓഫ് ചെയ്തു. കോൺഗ്രസ് കാമാക്ഷി മണ്ഡലം പ്രസിഡന്റ് പി എം ഫ്രാൻസിസ് അധ്യക്ഷനായി. ഡിസിസി പ്രസിഡന്റ് സി പി മാത്യു മുഖ്യപ്രഭാഷണം നടത്തി. എ പി ഉസ്മാൻ, അനിൽ അനക്കനാട്ട്, അഡ്വ. അനീഷ് ജോർജ്, ജോബിൻ അയ്മനത്ത്, പി എം ബിജു നെടുംചേരിയിൽ, സന്തോഷ് കൊല്ലിക്കോളവിൽ തുടങ്ങിയവർ സംസാരിച്ചു.
What's Your Reaction?