വയനാട്ടിലെ ദുരിതബാധിതര്‍ക്കായി ഒരു ദിവസത്തെ വരുമാനം മാറ്റിവെച്ച് കട്ടപ്പന സ്വദേശി
വയനാട്ടിലെ ദുരിതബാധിതര്‍ക്കായി ഒരു ദിവസത്തെ വരുമാനം മാറ്റിവെച്ച് കട്ടപ്പന സ്വദേശി

ഇടുക്കി : ഒരു ദിവസത്തെ വരുമാനം മുഴുവൻ വയനാട്ടിലെ ദുരിത ബാധിതർക്കായി മാറ്റിവച്ച് കട്ടപ്പന സ്വദേശി രഞ്ജിത്ത്. വള്ളക്കടവിൽ പ്രവർത്തിക്കുന്ന മേക്കപ്പ് സ്റ്റുഡിയോയുടെ ഒരു ദിവസത്തെ വരുമാനം ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ ദുരിത ഭൂമിയിൽ വീട് വച്ച് നൽകുന്ന പദ്ധതിയിലേക്കാണ് രഞ്ജിത്ത് നൽകുന്നത്. ദുരന്തഭൂമിക്കായി തന്നാലാകുന്ന സഹായം ചെയ്തു നൽകണമെന്ന ദൃഡനിശ്ചയമാണ് രഞ്ജിത്തിനെ ഈ പ്രവർത്തനത്തിലേക്ക് നയിച്ചത്. ഇന്നത്തെ വരുമാനം മുഴുവൻ വയനാട്ടിൽ നൽകുമെന്ന ബോർഡും സ്ഥാപനത്തിൽ സ്ഥാപിച്ചിരുന്നു. ഇതോടെ സ്ഥാപനത്തിൽ എത്തുന്നവരുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. നിലവിൽ ഡിവൈഎഫ്ഐ വള്ളക്കടവ് യൂണിറ്റ് സെക്രട്ടറിയാണ് രഞ്ജിത്ത്.
What's Your Reaction?






