ഉപ്പുതറയില്‍ വീടിനുള്ളില്‍ സ്‌ഫോടനം: വീട്ടുടമയ്ക്ക് പൊള്ളലേറ്റു 

ഉപ്പുതറയില്‍ വീടിനുള്ളില്‍ സ്‌ഫോടനം: വീട്ടുടമയ്ക്ക് പൊള്ളലേറ്റു 

May 10, 2026 - 12:47
 0
ഉപ്പുതറയില്‍ വീടിനുള്ളില്‍ സ്‌ഫോടനം: വീട്ടുടമയ്ക്ക് പൊള്ളലേറ്റു 
This is the title of the web page

ഇടുക്കി: ഉപ്പുതറയില്‍ വീടിനുള്ളിലുണ്ടായ സ്‌ഫോടനത്തില്‍ വീട്ടുടമസ്ഥന് ഗുരുതര പരിക്ക്. ഉപ്പുതറ ഫാത്തിമ ഗോള്‍ഡ് കവറിങ് ഉടമ പക്കാവീട്ടില്‍ എം അന്‍സാരിയുടെ വീടിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്. ഞായറാഴ്ച രാവിലെ 8ഓടെയാണ് അപകടം. വീടിന്റെ ചുവരുകള്‍ തകരുകയും ഷീറ്റുകള്‍ പൊട്ടിത്തെറിക്കുകയും ചെയ്തു.  വീട്ടിലുണ്ടായിരുന്ന ഇലട്രോണിക്‌സ് ഉപകരണങ്ങളെല്ലാം പൂര്‍ണമായും തകര്‍ന്നു.  സംഭവം നടന്നെങ്കിലും വീടിനുള്ളില്‍ ഗ്യാസ് സിലണ്ടര്‍ സുരക്ഷിതമായിരിക്കുന്നത് കണ്ടതോടെ ജനങ്ങളില്‍ ആശങ്കയുമുണ്ടായി. വീട്ടില്‍ അന്‍സാരി മാത്രമാണുണ്ടായിരുന്നത്. ഗ്യാസ് കത്തിച്ചപ്പോള്‍ തീയാളിയെന്നാണ് അന്‍സാരിയുടെ ബന്ധു പൊലീസിനോട് പറഞ്ഞത്. എന്നാല്‍  ശാസ്ത്രിയ പരാശോധന നടത്തിയാല്‍ മാത്രമെ സ്‌ഫോടന കാരണം വ്യക്തമാകു. ഉപ്പുതറ പൊലീസ് സ്ഥലത്തെത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow