കോണ്‍ഗ്രസ് കുപ്പക്കയം വാര്‍ഡ് സമ്മേളനം
കോണ്‍ഗ്രസ് കുപ്പക്കയം വാര്‍ഡ് സമ്മേളനം

ഇടുക്കി: കെപിസിസിയുടെ 2കെ25 പദ്ധതിയുടെ ഭാഗമായി കോണ്‍ഗ്രസ് പീരുമേട് പെരുവന്താനം മണ്ഡലം കമ്മിറ്റിക്കുകീഴിലെ കുപ്പക്കയം വാര്‍ഡ് സമ്മേളനം നടന്നു. ഡിസിസി ജനറല്‍ സെക്രട്ടറി ഷാജി പൈനാടത്ത് ഉദ്ഘാടനം ചെയ്തു. തോട്ടം തൊഴിലാളികളുടെ ഉന്നമനത്തിനായി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നിയോഗിച്ച എം കൃഷ്ണന്‍ നായര്‍ റിപ്പോര്‍ട്ടിലെ തൊഴിലാളി ക്ഷേമത്തിനായി നിര്‍ദേശിച്ച കാര്യങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടില്ലെന്ന്് ഷാജി പൈനാടത്ത് പറഞ്ഞു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ വിജയം ഉറപ്പിക്കുന്നതിനായി താഴേ തട്ടുകളിലെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനായാണ് വാര്‍ഡ് സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നത്. വാര്‍ഡ് പ്രസിഡന്റ ടി ടി ലാലു അധ്യക്ഷനായി. പെരുവന്താനം മണ്ഡലം പ്രസിഡന്റ ഷിനോജ് ജേക്കബ്, ഡിസിസി അംഗം കെ കെ ജനാര്‍ദനന്‍, നേതാക്കളായ കെ എന്‍ രാംദാസ്, കെ ആര്‍ വിജയന്‍, ശരത്ത് ഒറ്റപ്ലാക്കല്‍, പി കെ ബെന്നി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഷാന്‍ അരുവിപ്ലാക്കല്‍, ജയന്‍, പി യൂസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






