കട്ടപ്പന ഉപജില്ല വിദ്യാഭ്യാസ ഓഫീസ് പടിക്കല്‍ കെപിപിഎച്ച്എ പ്രതിഷേധ ധര്‍ണ
കട്ടപ്പന ഉപജില്ല വിദ്യാഭ്യാസ ഓഫീസ് പടിക്കല്‍ കെപിപിഎച്ച്എ പ്രതിഷേധ ധര്‍ണ

ഇടുക്കി: എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ശമ്പളബില്‍ കൗണ്ടര്‍സൈന്‍ ചെയ്യണമെന്ന ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കട്ടപ്പന ഉപജില്ല വിദ്യാഭ്യാസ ഓഫീസിനുമുമ്പില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. കേരളത്തിലെ എല്ലാ ഉപജില്ല വിദ്യാഭ്യാസ ഓഫീസുകളുടെയും മുമ്പില്‍ നടത്തുന്ന പ്രതിഷേധ ധര്‍ണയുടെ ഭാഗമായാണ് കട്ടപ്പനയിലും ധര്‍ണ സംഘടിപ്പിച്ചത്. ധനവകുപ്പിന്റെ കരിനിയമം പിന്‍വലിക്കുക, തുല്യനീതി നടപ്പിലാക്കുക, അധിക ജോലിഭാരത്തിലേയ്ക്ക് വിദ്യാഭ്യാസ ഓഫീസുകളെ തള്ളി വിടാതിരിക്കുക, വിദ്യാര്‍ഥികളുടെ അവകാശങ്ങളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ സംഘടിപ്പിച്ചത്.
What's Your Reaction?






