അഖില കേരള വയോജന നടത്ത മത്സരം നവംബര്‍ ഒന്നിന് കുമളിയില്‍

അഖില കേരള വയോജന നടത്ത മത്സരം നവംബര്‍ ഒന്നിന് കുമളിയില്‍

Oct 21, 2026 - 15:19
 0
അഖില കേരള വയോജന നടത്ത മത്സരം നവംബര്‍ ഒന്നിന് കുമളിയില്‍
This is the title of the web page

ഇടുക്കി: സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ തേക്കടി ലീജിയന്‍ സംഘടിപ്പിക്കുന്ന അഖില കേരള വയോജന നടത്ത മത്സരം നവംബര്‍ ഒന്നിന് കുമളിയില്‍ നടക്കും. കുമളി എസ്എച്ച്ഒ ജയന്‍ ബി ഫാളാഗ് ഓഫ് ചെയ്യും. അഡ്വ. സിറിയക് തോമസ് എംഎല്‍എ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യും. കുമളി ബസ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിച്ച് തേക്കടി ജങ്ഷന്‍,ചെളിമട, ഒന്നാം മൈല്‍ വഴി തിരികെ സ്റ്റാര്‍ട്ടിങ് പോയിന്റില്‍ എത്തുന്ന വിധമാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. 60 വയസിനു മുകളില്‍ സ്ത്രീ, പുരുഷ വിഭാഗങ്ങളിലാണ് മത്സരം നടത്തുന്നത്. വിജയികള്‍ക്ക് യഥാക്രമം 5001, 3001, 2001 എന്ന വിധത്തില്‍ ക്യാഷ് പ്രൈസുകളും വിതരണം നടത്തും. 300 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. കുമളി പഞ്ചായത്ത് പ്രസിഡന്റ് എം എം വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ക്യാപ്റ്റന്‍ ഒ. ചെറിയാന്‍, ജനറല്‍ സെക്രട്ടറി ജോയി ഇരുമേട, ട്രഷറര്‍ പി കെ റോയി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ. ജയന്‍ ജോസഫ്, ജിജി പടിയറ, ഡോണ്‍ മാത്യു, കെ ആര്‍ രാജശേഖരന്‍ എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow