റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം കട്ടപ്പനയില്‍ നടത്തി
റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം കട്ടപ്പനയില്‍ നടത്തി
ഇടുക്കി: കാര്‍ഷികമേഖലക്ക് പിന്നാലെ പൊതുവിതരണ മേഖലയിലും വന്‍കിട കുത്തകള്‍ക്കായുള്ള ജനദ്രോഹി നടപടികള്‍ ആവിഷ്‌കരിക്കുന്നുവെന്ന് റോയി കെ പൗലോസ് എംഎല്‍എ. കേരള സ്റ്റേറ്റസംസ്ഥാന റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം കട്ടപ്പനയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ ആദ്യം വന്‍കിട കുത്തകകള്‍ക്ക് ലാഭമുണ്ടാക്കാന്‍ കാര്‍ഷിക മേഖലയെ തകര്‍ക്കാന്‍ ഒരുങ്ങിയപ്പോഴാണ് ഡല്‍ഹിയില്‍ കര്‍ഷക രോക്ഷം അലയടിച്ചത്. പൊതുവിതരണ സംവിധാനം പ്രതിസന്ധി ഘട്ടത്തിലൂടെയാണ് നിലവില്‍ കടന്നുപോകുന്നത്. റേഷന്‍ വ്യാപാരികള്‍ക്ക് ആവശ്യമായ വേതനം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. 2018ല്‍ നടപ്പാക്കിയ നാമമാത്രമായ വേതന പാക്കേജ് എട്ടുവര്‍ഷത്തിനുശേഷമാണ് ചെറിയ തോതില്‍ വര്‍ധിപ്പിച്ചത്. സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷന്റെ ശുപാര്‍ശപോലും പരിഗണിക്കാതെയായിരുന്നു നടപടി. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം രണ്ടുതവണ ചര്‍ച്ച നടത്തി. റേഷന്‍ വ്യാപാരി സംഘടനകള്‍ ഉന്നയിച്ച ആവശ്യങ്ങളെക്കുറിച്ച് പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. കെടിപിഡിഎസ് ഭേദഗതിയും വേതന വര്‍ധനവും സംബന്ധിച്ച് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എഎവൈ കാര്‍ഡുകള്‍ക്ക് ആളോഹരി വിഹിതം ഏഴുകിലോ ആക്കിയും മുന്‍ഗണനാ കാര്‍ഡുകളുടെ എണ്ണം കുറച്ചും റേഷന്‍ വിഹിതം വെട്ടിച്ചുരുക്കിയും കേന്ദ്ര സര്‍ക്കാര്‍ സ്മാര്‍ട്ട് പിഡിഎസ് നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. ഇത് റേഷന്‍ മേഖലയ്ക്ക് തിരിച്ചടിയാകുന്ന സാഹചര്യമുള്ളപ്പോഴാണ് ജില്ലാ സമ്മേളനം സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡന്റ് എ ഡി വര്‍ഗീസ് അധ്യക്ഷനായി. അഡ്വ. സേനാപതി വേണു എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കാടമ്പുഴ മൂസാ നാജി സംഘടന സന്ദേശം നല്‍കി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ബിജു കൊട്ടാരക്കര, നഗരസഭ കൗണ്‍സിലര്‍ സോണിയ ജെയ്ബി, കെവിവിഇഎസ് കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് സാജന്‍ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?