തോപ്രാംകുടി കൊല്ലംപറമ്പില്‍ കളരി സംഘം വാര്‍ഷികം ആഘോഷിച്ചു
തോപ്രാംകുടി കൊല്ലംപറമ്പില്‍ കളരി സംഘം വാര്‍ഷികം ആഘോഷിച്ചു
ഇടുക്കി: തോപ്രാംകുടി കൊല്ലംപറമ്പില്‍ കളരി സംഘം വിജയദശമി മഹോത്സവവും കളരി വാര്‍ഷികവും തൂഫാന്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും നടത്തി. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ് ഉദ്ഘാടനം ചെയ്തു. കാലടി ശീ ശങ്കരാചാര്യ സര്‍വകലാശാലയില്‍നിന്ന് എം എ ഹിസ്റ്ററിക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കിയ കളരി വിദ്യാര്‍ഥിയായിരുന്ന സാന്ദ്രമോള്‍ സന്തോഷിനെയും ്കൂള്‍ ഗെയിംസില്‍ സബ്ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളില്‍ മികച്ച വിജയം കൈവരിച്ച കളരി വിദ്യാര്‍ഥികളായ കായികപ്രതിഭകളെയും ചടങ്ങില്‍ അനുമോദിച്ചു. ളരി ആശാന്‍ കെ എസ് ഷൈജി അധ്യക്ഷനായി. ഇടുക്കി ബ്ലാക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി എ ഉലഹന്നാന്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ റോസിലി മത്തായി, ബിന്ദു സന്തോഷ്, തോപ്രാംകുടി പയനിയര്‍ ലൈബ്രറി പ്രസിഡന്റ് അഡ്വ. കെ ബി സെല്‍വം, അപ്‌സര സുനില്‍കുമാര്‍, കളരി സംഘം പ്രസിഡന്റ് ബെന്നി പി. ജെ. തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?