ശ്രദ്ധേയമായി 'കുട' ഹ്രസ്വചിത്രം: ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണം
ശ്രദ്ധേയമായി 'കുട' ഹ്രസ്വചിത്രം: ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണം
ഇടുക്കി: ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ സാധാരണ മനുഷ്യരുടെ ജീവിതവും ഒരു കൊച്ചുകുട്ടിയുടെ വികാരങ്ങളും പ്രമേയമാക്കി പുറത്തിറങ്ങിയ 'കുട' എന്ന ഹ്രസ്വചിത്രം പ്രേക്ഷകശ്രദ്ധ നേടുന്നു. പുറത്തിറങ്ങി ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ചിത്രം കണ്ടത്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ചാനലിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. പുതിയ അധ്യയന വര്‍ഷത്തില്‍ സ്‌കൂളിലേക്ക് പോകുന്ന സുധമോള്‍ എന്ന പെണ്‍കുട്ടിക്ക് ലഭിക്കുന്ന പുതിയ കുടയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മഴ നനയാതെ നിധിപോലെ സൂക്ഷിക്കുന്ന കുട, അവളറിയാതെ അച്ഛന്‍ കൊണ്ടുപോയി ഷാപ്പില്‍ മറന്നുവെക്കുന്നു. ദിവസങ്ങളോളം കുടയ്ക്കായി കാത്തിരിക്കുന്ന കുട്ടിയുടെ അരികിലേക്ക്, വഴിയില്‍നിന്ന് കളഞ്ഞുകിട്ടിയ അതേ കുടയുമായി മറ്റൊരാള്‍ എത്തിയിട്ടും കമ്പി ഒടിഞ്ഞ പഴയ കുടയുമായി നില്‍ക്കുന്ന അവള്‍ക്ക് സ്വന്തം കുട തിരിച്ചറിയാന്‍ കഴിയാതെ പോകുന്നതാണ് കഥ. ഹൈറേഞ്ചുകാരുടെ ജീവിതയാഥാര്‍ഥ്യങ്ങളും ചിത്രം ഒപ്പിയെടുക്കുന്നു. യുവ സംവിധായകന്‍ ബിനു സി ബെന്നിയാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ സന്ദീപ് രാജാക്കാടാണ് കഥ രചിച്ചത്. മനോജ് താനത്ത് നിര്‍മിച്ച ചിത്രത്തിന് ജിബിന്‍ എന്‍ വി ക്യാമറ ചലിപ്പിച്ചു. ചിത്രത്തിലെ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍നിന്ന് ലഭിക്കുന്നത്.
What's Your Reaction?