കാമാക്ഷി പാറക്കടവ് ശ്രീ അന്നപൂര്‍ണേശ്വരി ദേവീക്ഷേത്രത്തില്‍ വിദ്യാരംഭ ചടങ്ങ് നടത്തി
കാമാക്ഷി പാറക്കടവ് ശ്രീ അന്നപൂര്‍ണേശ്വരി ദേവീക്ഷേത്രത്തില്‍ വിദ്യാരംഭ ചടങ്ങ് നടത്തി
ഇടുക്കി: കാമാക്ഷി പാറക്കടവ് ശ്രീ അന്നപൂര്‍ണേശ്വരി ദേവീക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് വിദ്യാരംഭ ചടങ്ങുകള്‍ നടത്തി. മേല്‍ശാന്തി പ്രദീഷ് മാധവന്‍ ആദ്യക്ഷരം ചൊല്ലിക്കൊടുത്തു. പാറക്കടവ് സരസ്വതി വിദ്യാനികേതന്‍ സ്‌കൂളിലും വിജയദശമി ആഘോഷത്തോടനുബന്ധിച്ച് സരസ്വതീ പൂജയും വിദ്യാ ഗോപാല മന്ത്രാര്‍ച്ചനയും നടന്നു. വിജയ ദശമി ദിനത്തില്‍ സ്‌കൂളിലെത്തിച്ചേര്‍ന്ന വിദ്യാര്‍ഥികള്‍ നിലവിളക്ക് തെളിയിച്ച് 108 തവണ വിദ്യാഗോപാല മന്ത്രം ചൊല്ലി പുഷ്പാര്‍ച്ചന നടത്തി. ക്ഷേത്രം പ്രസിഡന്റ് സുനില്‍ കെ എം, വൈസ് പ്രസിഡന്റ് കെ എസ് പ്രസാദ്, സെക്രട്ടറി സുനില്‍ കുമാര്‍, എം ആര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ എസ് മധു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?