ഈട്ടിത്തോപ്പ് ഗവ. ഹോമിയോ ആശുപത്രി: സംരക്ഷണസമിതിയുടെ സമരം രാഷ്ട്രീയ പ്രേരിതമെന്ന് യുഡിഎഫ്
ഈട്ടിത്തോപ്പ് ഗവ. ഹോമിയോ ആശുപത്രി: സംരക്ഷണസമിതിയുടെ സമരം രാഷ്ട്രീയ പ്രേരിതമെന്ന് യുഡിഎഫ്
ഇടുക്കി: ഈട്ടിത്തോപ്പ് ഗവ. ഹോമിയോ ആശുപത്രിയുടെ പേരില്‍ സംരക്ഷണസമിതി നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതമെന്ന് യുഡിഎഫ് ഇരട്ടയാര്‍ മണ്ഡലം കമ്മിറ്റി. ഹോമിയോ സംരക്ഷണ സമിതി എന്ന പേരില്‍ നടത്തുന്ന സമരം ഇടതുപക്ഷവും ബിജെപിയും കൂടി ചേര്‍ന്ന് നടത്തുന്ന രാഷ്ട്രീയ ലക്ഷ്യത്തോടുള്ള സമരമാണെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രാദേശികമായി ഈട്ടിത്തോപ്പ് നിവാസികള്‍ നടത്തിവന്ന സമരം എല്‍ഡിഎഫും, ബിജെപിയും ഏറ്റെടുത്ത് പഞ്ചായത്ത് ഭരണസമിതിയെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉന്നയിച്ച് സമൂഹമാധ്യമങ്ങള്‍വഴി പ്രചരിപ്പിക്കുന്നതിനുള്ള മാര്‍ഗമായി ഇതിനെ മാറ്റുകയാണെന്നും നേതാക്കള്‍ ആരോപിച്ചു. ഈട്ടിത്തോപ്പ് വാര്‍ഡ് കമ്മിറ്റിയും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയും മുന്‍ കൈ എടുത്ത് അഡ്വ. സേനാപതി വേണു എംഎല്‍എയുടെ സാന്നിധ്യത്തില്‍ സമര സമിതി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. മൂന്നുദിവസം ഹോമിയോ ഡോക്ടറുടെ സേവനവും, മറ്റു ദിവസങ്ങളില്‍ അലോപ്പതി ഡോക്ടറുടെ സേവനവും നല്‍കുമെന്ന് പറഞ്ഞിട്ടും അതിന് തയാറാകാതെ സമരവുമായി മുമ്പോട്ടുപോകുന്ന നിലാപാടാണ് സ്വീകരിച്ചിരിക്കുന്നത്. സമരത്തിന്റെ പേരില്‍ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള നീക്കത്തെ യുഡിഎഫ് ശക്തമായി എതിര്‍ക്കുമെന്നും നേതാക്കള്‍ പറഞ്ഞു. പ്രദേശവാസികള്‍ക്ക് ഏറെ പ്രയോജനകരമായ അലോപ്പതി ആശുപത്രിയുടെ സേവനം ലഭിക്കുന്നതിനുള്ള നടപടിയുമായി പഞ്ചായത്ത് ഭരണസമിതി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മണ്ഡലം കമ്മിറ്റി പൂര്‍ണ പിന്തുണ നല്‍കും. രാഷ്ട്രീയ ലക്ഷ്യംവച്ച് ഭരണസമിതിക്ക് എതിരെ നടത്തുന്ന നാണയത്തില്‍ പ്രതിഷേധിച്ചും മറുപടി നല്‍കിയും മുമ്പോട്ടുപോകുമെന്നും നേതാക്കള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ ഒ ടി ജോണ്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജി മഠത്തുംമുറിയില്‍, തങ്കച്ചന്‍ നടക്കല്‍, ജോബി മാളികപുറത്ത്, സാബു കാട്ടാത്തിയില്‍, ജോയി ഒഴുകയില്‍, മാത്യു കൊച്ചുകുറുപ്പാശേരി, ജോസ് കുഴിപ്പള്ളില്‍, അഭിലാഷ് പരിന്തിരിക്കല്‍, സോണി കടുകുംമാക്കല്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?