കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ 'കാരിസ് 2026' ഗ്രാന്‍ഡ് കോണ്‍ഫറന്‍സ് തുടങ്ങി

കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ 'കാരിസ് 2026' ഗ്രാന്‍ഡ് കോണ്‍ഫറന്‍സ് തുടങ്ങി

Jul 28, 2026 - 17:43
 0
കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ 'കാരിസ് 2026' ഗ്രാന്‍ഡ് കോണ്‍ഫറന്‍സ് തുടങ്ങി
This is the title of the web page

ഇടുക്കി: കത്തോലിക്ക കരിസ്മാറ്റിക് നവീകരണത്തിന്റെ നേതൃത്വത്തില്‍ കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ സംഘടിപ്പിക്കുന്ന 'കാരിസ് 2026' ഗ്രാന്‍ഡ് കോണ്‍ഫറന്‍സിന് തുടക്കമായി. ത്രിദിന ആത്മീയസമ്മേളനത്തിന്റെ ഉദ്ഘാടനം ഫാ. ജോസഫ് താനടിയില്‍ നിര്‍വഹിച്ചു.
ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് അനുഗ്രഹ പ്രഭാഷണവും നടത്തി. ഫാ. ജോസഫ് കോയിക്കല്‍, ഫാ. രാജന്‍ വെള്ളിത്തറവില്‍, ഫാ. ആന്റണി പാലാക്കുഴിയില്‍, ഫാ. ആന്റണി, ഫാ. ജോര്‍ജ് താനടിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. 27 മുതല്‍ 29 വരെ നടക്കുന്ന സമ്മേളനത്തില്‍ വിശുദ്ധ കുര്‍ബാന, വചനപ്രഘോഷണം, ആരാധന, രോഗശാന്തി ശുശ്രൂഷ, സാക്ഷ്യങ്ങള്‍, മധ്യസ്ഥ പ്രാര്‍ത്ഥന, കുമ്പസാര ശുശ്രൂഷ, കുടുംബ-യുവജന പ്രത്യേക സെഷനുകള്‍ എന്നിവ നടക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി വിശ്വാസികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ജൂലൈ 29-ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ കോട്ടയം രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് അദ്ദേഹം അനുഗ്രഹ പ്രഭാഷണം നടത്തും.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow