പാണ്ടിപ്പാറയില്‍ ആശാവര്‍ക്കര്‍ അയല്‍വാസിയുടെ പുരയിടത്തിലേക്ക് മാലിന്യം തള്ളുന്നതായി പരാതി
പാണ്ടിപ്പാറയില്‍ ആശാവര്‍ക്കര്‍ അയല്‍വാസിയുടെ പുരയിടത്തിലേക്ക് മാലിന്യം തള്ളുന്നതായി പരാതി
ഇടുക്കി: പാണ്ടിപ്പാറ സ്വദേശിയായ ആശാവര്‍ക്കര്‍ വീട്ടിലെയും തൊഴുത്തിലെയും മാലിന്യം തള്ളുന്നതായി അയല്‍വാസിയുടെ പരാതി. പാണ്ടിപ്പാറ പുളിക്കയില്‍ ചാക്കോയുടെ വീട്ടിലേക്കുള്ള റോഡിലേക്കാണ് മാലിന്യം തള്ളുന്നത്. ഇദ്ദേഹത്തിന്റെ പരാതിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ആശാവര്‍ക്കര്‍ക്ക് താക്കീത് നല്‍കിയിരുന്നു. എന്നാല്‍, വീണ്ടും മാലിന്യം തള്ളല്‍ തുടരുന്നതായാണ് ആക്ഷേപം. മുമ്പും മറ്റ് അയല്‍വാസികളടക്കം ആശാവര്‍ക്കര്‍ക്കെതിരെ പരാതിപ്പെട്ടിട്ടും കാമാക്ഷി പിഎച്ച്‌സി അധികൃതര്‍ ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ആരോപണമുണ്ട്. മാലിന്യം തള്ളല്‍ തടയണമെന്നും ആശാവര്‍ക്കര്‍ക്കെതിരെ നടപടിസ്വീകരിക്കണമെന്നും അയല്‍വാസി ആവശ്യപ്പെട്ടു.
What's Your Reaction?