വണ്ടന്‍മേട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
വണ്ടന്‍മേട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ഇടുക്കി: വണ്ടന്‍മേട് പഞ്ചായത്ത് കേരളോത്സവം സമാപന സമ്മേളനം അഡ്വ. സേനാപതി വേണു എംഎല്‍എ ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ ജേക്കബ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ആന്‍സി ജെയിംസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു തോമസ് ആക്കാട്ടുമുണ്ട, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി റോയി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജോബന്‍ പാനോസ്, മുതിര്‍ന്ന പഞ്ചായത്തംഗം ജി പി രാജന്‍, പഞ്ചായത്ത് സെക്രട്ടറി ജെറിന്‍ തോമസ്, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് രാജാ മാട്ടുകാരന്‍, പുറ്റടി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എം സി രാജു, കോണ്‍ഗ്രസ് വണ്ടന്‍മേട് മണ്ഡലം പ്രസിഡന്റ് ജോബിന്‍സ് പാനോസ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?