ഉപ്പുതറയിലെ 3 കടകളില്‍ മോഷണം: 16,000 രൂപയും സാധനങ്ങളും കവര്‍ന്നു: രണ്ടിടങ്ങളില്‍ മോഷണശ്രമം

ഉപ്പുതറയിലെ 3 കടകളില്‍ മോഷണം: 16,000 രൂപയും സാധനങ്ങളും കവര്‍ന്നു: രണ്ടിടങ്ങളില്‍ മോഷണശ്രമം

Nov 2, 2026 - 10:01
 0
ഉപ്പുതറയിലെ 3 കടകളില്‍ മോഷണം: 16,000 രൂപയും സാധനങ്ങളും കവര്‍ന്നു: രണ്ടിടങ്ങളില്‍ മോഷണശ്രമം
This is the title of the web page

ഇടുക്കി: ഉപ്പുതറ ടൗണിലെ മൂന്ന് കടകള്‍ കുത്തിത്തുറന്ന് പണവും സാധനങ്ങളും മോഷ്ടിച്ചു. രണ്ട് സ്ഥാപനങ്ങളില്‍ മോഷണശ്രമവുമുണ്ടായി. ശനിയാഴ്ച രാത്രി ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടുപേരാണ് മോഷണം നടത്തിയത്. പാലം ജങ്ഷനിലെ എബിഎം സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് 6800 രൂപയും സാധനങ്ങളും നഷ്ടമായി. പണ്ടാരത്തുണ്ടിയില്‍ സാലിയുടെ ഉടമസ്ഥതയിലുള്ള മലഞ്ചരക്ക് കടയില്‍നിന്ന് 9000 രൂപയും പാഴൂപ്പള്ളില്‍ സതീഷിന്റെ തെളിമ സോപ്പുകടയില്‍നിന്ന് 200 രൂപയും മോഷ്ടിച്ചു. താജ് സൂപ്പര്‍ മാര്‍ക്കറ്റിന്റെയും മറ്റൊരു മലഞ്ചരക്ക് കടയുടെയും താഴ് തകര്‍ത്തെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ സിസി ക്യാമറയില്‍ പതിഞ്ഞെങ്കിലും ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഉപ്പുതറ പൊലീസ് അന്വേഷണം തുടങ്ങി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow