ബിജെപി വാഗമണ്ണില്‍ പ്രതിഷേധ ജനസഭ നടത്തി
ബിജെപി വാഗമണ്ണില്‍ പ്രതിഷേധ ജനസഭ നടത്തി
ഇടുക്കി: എസ്‌ഐആറിന്റെ പേരില്‍ രാജ്യത്ത് അരാജകത്വവും അക്രമവും നടത്താന്‍ ശ്രമിക്കുന്ന ഇന്ത്യ മുന്നണിക്കെതിരെ ബിജെപി വാഗമണ്ണില്‍ പ്രതിഷേധ ജനസഭ നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി സി സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വിനോദസഞ്ചാരകേന്ദ്രമായ വാഗമണ്ണിനെ ഭൂമാഫിയ പിടിമുറുക്കുമ്പോള്‍ ഈ വിഷയത്തില്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത അധികൃതരുടെ സമീപനത്തില്‍ നേതാക്കള്‍ പ്രതിഷേധം രേഖപ്പെടുത്തി. വാഗമണ്ണിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി കിടക്കുകയാണെന്നും അടിസ്ഥാന സൗകര്യങ്ങള്‍പോലും ഇപ്പോഴും അന്യമാണെന്നും നേതാക്കള്‍ പറഞ്ഞു. ആര്‍ ഗിരീഷ് അധ്യക്ഷനായി. നേതാക്കളായ കെ കുമാര്‍, സ്റ്റീഫന്‍ ഐസക്, ആഗ്‌നസ് യേശുദാസ്, ബിനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?